കൽപ്പറ്റ: വയനാട്ടിൽ പനി ബാധിച്ച് ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. പുല്‍പ്പള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകള്‍ മീന (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് മണിക്കൂറിന് ശേഷം കുട്ടി മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ വൈകിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു