തിരൂർ: മത്സ്യത്തൊഴിലാളിയായ യുവാവിനെ റെയിൽവേ ഇലക്ട്രിക് പോസ്റ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി സ്വദേശി ലത്തീഫിനെയാണ് (45) മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരൂർ പൂക്കയിൽ സബ് സ്റ്റേഷന് പുറകിലെ റെയിൽപാളത്തിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. തിരൂർ പോലീസും ആർസിഎഫും സ്ഥലത്തെത്തി മൃതദേഹം താഴത്തിറക്കി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.