മലപ്പുറം- യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന കേസിൽ വ്ലോഗർ വഴിക്കടവ് ചോയിത്തല വീട്ടിൽ ജുനൈദ് അറസ്റ്റിൽ. ബംഗളൂരുവിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പാണ് ഇയാൾക്കെതിരെ മലപ്പുറം പോലീസിൽ പരാതി ലഭിച്ചത്. പോലീസ് അന്വേഷണം നടത്തിയതോടെ ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു.
പിന്നീട് ബംഗളൂരു വഴി നാട്ടിലേക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ച പോലീസ് അവിടെയെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറത്തേക്ക് കൊണ്ടുവന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കും. ജുനു എന്ന പേരിലാണ് ഇയാൾ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്.