കോടഞ്ചേരി:കഴിഞ്ഞ 20 ദിവസമായി ന്യായമായ അവകാശങ്ങൾക്ക് വേണ്ടി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിന്തുണ അർപ്പിച്ചുകൊണ്ടും സമരം ചെയ്യുന്ന ആശാവർക്കർമാരെ പിരിച്ചുവിട്ടു കൊണ്ടുള്ള സർക്കാർ ഉത്തരവ് കത്തിച്ചുകൊണ്ട് ആശാവർക്കർമാർക്ക് എതിരെ സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി വില്ലജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധരണ നടത്തി.
സമരം ചെയ്യുന്ന ആശാവർക്കർമാർക്കെതിരെനടപടി സ്വീകരിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിന്റെ കോപ്പി കത്തിച്ചുകൊണ്ട് പ്രതിഷേധ ധരണ ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ഫ്രാൻസിസ് മുണ്ടാട്ടിൽ, ബിജു ഓത്തിക്കൽ, ബേബി കളപ്പുര, ജോൺ നെടുങ്ങാട്ട്, ഐ എൻ ടി യു സി ഭാരവാഹികളായ
രവി കൂട്ട കാഞ്ഞിരത്തെങ്കിൽ, ബൈജു ജോൺചുണ്ടക്കുന്ന് എന്നിവർ പ്രസംഗിച്ചു.