തിരുവനന്തപുരം വെള്ളറടയില്‍ അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയത്, വഴക്ക് പറഞ്ഞതുകൊണ്ടുള്ള വൈരാഗ്യം മൂലമെന്ന് പൊലീസ്. കുറ്റകൃത്യം നടന്ന വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പില്‍ പ്രതി കൂസലില്ലാതെ കാരണങ്ങള്‍ വിശദീകരിച്ചു.
22 ദിവസങ്ങള്‍ക്ക് മുന്‍പാണ് വെള്ളറട കിളിയൂരില്‍ ജോസിനെ മകന്‍ പ്രജിന്‍ വെട്ടിക്കൊലപ്പെടുത്തിയത്. അച്ഛന്‍റെ ജീവനെടുത്ത സ്വന്തം വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിലും പ്രജിന്‍ കൂസലില്ലാതെ നിന്നു.
മാനസിക വിഭ്രാന്തിയും അന്ധവിശ്വാസവുമൊക്കെയാണ് കൊലയ്ക്ക് കാരണമായി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അതൊന്നുമല്ല, അച്ഛനോടുള്ള വൈരാഗ്യമാണ് അരുംകൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കാതെ ചൈനയില്‍ നിന്ന് വീട്ടിലെത്തി വെറുതേയിരുന്ന പ്രജിനെ അച്ഛന്‍ വഴക്ക് പറഞ്ഞതാണ് വൈരാഗ്യത്തിന് കാരണം.
മകനെ തെളിവെടുപ്പിനെത്തിക്കുന്നതിനാല്‍ അമ്മ വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. കൊല നടന്ന അടുക്കള ഭാഗത്തും പ്രജിത്തിന്‍റെ മുറിയിലുമെല്ലാമെത്തിച്ച് തെളിവെടുത്തു