താമരശ്ശേരി : സ്‌കൂട്ടര്‍ യാത്രികയെ കടന്നു പിടച്ച യുവാവ് അറസ്റ്റില്‍. പുതുപ്പാടി സ്വദേശി മുഹമ്മദ് ഫാസിനെ(22)യാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. എന്‍ഐടി ഭാഗത്തുനിന്ന് പിലാശ്ശേരി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. പിന്നാലെ ബൈക്കില്‍ എത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു.
മുഹമ്മദ് ഫാസിലിന്റെ പേരില്‍ മുന്‍പും പരാതികള്‍ ലഭിച്ചിട്ടുണ്ട്. കൊടുവളളി സ്വദേശിയായ യുവതി സ്‌കൂട്ടറില്‍ പോകവെ പ്രതി കടന്നു പിടിച്ചതിന് കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. താമരശ്ശേരി സ്വദേശിനിയുടെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി നഗ്നതാ പ്രദര്‍ശനം നടത്തിയതായും നേരത്തെ ഇയാളുടെ പേരില്‍ പരാതിയുണ്ട്.
കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നിതിൻ, ജിബിഷ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മനോജ്, അജീഷ്, സച്ചിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു