വയനാട് :നിർത്തിയിട്ട കാർ കത്തിനശിച്ചു.ചെന്നലോട് വൈപ്പടി മദീനാപള്ളിക്ക് സമീപം നിർത്തിയിട്ട കാറാണ് കത്തി നശിച്ചത്.ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.പടിഞ്ഞാറെത്തറ ചെന്നലോട് മുക്രിവീട്ടിൽ സിറാജിന്റെ ഉടമസ്ഥതയിലുള്ള കാറാണ് പൂർണ്ണമായും കത്തിനശിച്ചത ് തീപിടുത്തത്തിൽ പള്ളിയുടെ മുൻവശത്തെ ഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.സമീപത്തെ കസേരകളും കത്തി നശിച്ചു.തീപ്പിടത്തത്തിൻന്റെ കാരണം വ്യക്തമല്ല.