താമരശ്ശേരി:താമരശ്ശേരി പെരുമ്പള്ളിയിൽ വാഹനാപകടം രണ്ട് പേർക്ക് ഗുരുതര പരിക്ക്. വയനാട് ഭാഗത്തേക്ക് പോകുന്ന രാമനാട്ടുകര സ്വദേശികൾ സഞ്ചരിച്ച കാർ കോഴിക്കോട്ടേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിലിടിച്ചാണ് അപകടം. കാർ നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.