മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതരെ ചേർത്തുപിടിച്ച് മുസ്‌ലിംലീഗ്. ജാതി മത ഭേദമില്ലാതെ മുഴുവൻ ദുരിതബാധിതർക്കും മുസ്‌ലിംലീഗ് റമദാൻ റിലീഫ് വിതരണം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പുനരധിവാസ പ്രക്രിയകൾ എത്രയും പെട്ടെന്ന് സാധ്യമാക്കുന്നതിന് മുസ്‌ലിംലീഗ് മുന്നിട്ടിറങ്ങുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സർക്കാറിൽനിന്ന് ലഭ്യമാകേണ്ട സഹായങ്ങൾ എത്രയും വേഗം ലഭ്യമാക്കുന്നതിന് മുസ്ലിംലീഗ് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അബ്ദുറഹ്മാൻ കല്ലായി, പി.കെ ബഷീർ എം.എൽ.എ, സി. മമ്മൂട്ടി, പി. ഇസ്മയിൽ, ടി.പി.എം ജിഷാൻ, പി.എം.എ സമീർ, കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.