ഇസ്രയേൽ-പലസ്തീൻ കൂട്ടായ്മയിൽ ഒരുക്കിയ ഡോക്യൂമെന്ററിക്ക് മികച്ച ഡോക്യൂമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഓസക്ർ. ‘നോ അദർ ലാൻഡ്’ എന്ന ഡോക്യൂമെന്ററിയാണ് പുരസ്കാരത്തിന് അർഡഹമായത്. ഇസ്രയേൽ – പലസ്തീൻ സംഘർഷം അണിയറ പ്രവർത്തകർ ഓസ്‌കർ വേദിയിൽ പരാമർശിച്ചു. അമേരിക്കയെ വിമർശിച്ചുകൊണ്ടായിരുന്നു പരാമർശം. അമേരിക്കയുടെ വിദേശ നയം പ്രശ്നപരിഹാരത്തിനുള്ള വഴി അടയ്ക്കുന്നതാണെന്നായിരുന്നു അണിയറപ്രവർത്തകരുടെ വിമർശനം.
ഇസ്രയേൽ അധിനിവേശ തെക്കൻ വെസ്റ്റ് ബാങ്കിലെ പലസ്തീൻ ഗ്രാമങ്ങളുടെ ഒരു സമൂഹമായ മസാഫർ യാട്ടയിലേക്ക് ഈ സിനിമ നമ്മെ കൊണ്ടുപോകുന്നത്. ബാസൽ അദ്ര, ഹംദാൻ ബല്ലാൽ എന്നീ രണ്ട് പലസ്തീൻ ചലച്ചിത്ര നിർമ്മാതാക്കളും യുവാൽ എബ്രഹാം, റേച്ചൽ സോർ എന്നീ രണ്ട് ഇസ്രായേലി ചലച്ചിത്ര നിർമ്മാതാക്കളും അടങ്ങുന്ന ഒരു സംഘമാണ് ഇത് സംവിധാനം ചെയ്തത്. 2019 ൽ ഷൂട്ടിംഗ് ആരംഭിച്ച് 2023 ഒക്ടോബറിലാണ് പൂർത്തിയായത്. വെസ്റ്റ് ബാങ്ക്, ഗാസ, ലെബനൻ എന്നിവിടങ്ങളിലെ അനാവശ്യമായ സംഘർഷങ്ങളും കഷ്ടപ്പാടുകളും ചിത്രത്തിലൂടെ ഉയർത്തിക്കാട്ടാൻ പ്രവർത്തകർക്ക് സാധിക്കുന്നുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ ബെർലിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പ്രീമിയറിൽ മികച്ച ഡോക്യുമെൻ്ററി അവാർഡ് നേടിയ ശേഷം, ഗോതം അവാർഡുകളിലും ന്യൂയോർക്കിലെയും ലോസ് ഏഞ്ചൽസിലെയും പ്രമുഖ നിരൂപക ഗ്രൂപ്പുകളിൽ നിന്നും ചിത്രം പുരസ്കാരം നേടി. അദ്രയും എബ്രഹാമും സിനിമയുടെ സംവിധാന ടീമിൻ്റെ ഭാഗം മാത്രമല്ല, അതിൻ്റെ രണ്ട് പ്രാഥമിക വിഷയങ്ങളാണ്. 28 കാരിയായ അദ്ര മസാഫർ യാട്ടയിലാണ് വളർന്നത്. ജറുസലേമിൽ താമസിക്കുന്ന എബ്രഹാമുമായി അദ്ദേഹം ശക്തമായതും എന്നാൽ പിരിമുറുക്കമുള്ളതുമായ ഒരു ബന്ധം സ്ഥാപിക്കുന്നു. തുടർന്നുള്ള കാര്യങ്ങളാണ് ഡോക്യുമെന്ററിയിൽ പറയുന്നത്.