കോടഞ്ചേരി :സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് മധ്യവയസ്കന് ദാരുണാന്ത്യം. കോടഞ്ചേരി അറമ്പാട്ടുമാക്കിൽ ദേവസ്യ(48)യാണ് മരിച്ചത്.
വീട്ടിലേക്ക് വരുന്ന വഴി കോടഞ്ചേരി കൂടത്തായി റോഡിൽ മലേക്കുടി പടിയിൽ കട്ടക്കളത്തിന് സമീപത്തുള്ള തോട്ടിലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ മറിഞ്ഞത്.മലേക്കൂടി പടിയിൽ നിന്നും കോടഞ്ചേരി തിരുവമ്പാടി റോഡുമായി ബന്ധിപ്പിക്കുന്ന പാതയിലെ തോടിന്റെ കൈവരി ഇല്ലാത്ത പാലം കടന്ന് പോകവേ ആണ് അപകടം.അപകടം നടന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് രാത്രി ഒൻപതു മണിയോട് കൂടി ഇതുവഴി വന്ന വേളങ്കോട് സ്വദേശിയാണ് അപകടം കണ്ടത്.തുടർന്ന് ഇദ്ദേഹവും അതുവഴി വന്ന മറ്റാളുകളും കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു..
അറമ്പാട്ടുമാക്കിൽ പരേതനായ പൗലോസിൻ്റെയും ത്രേസ്യാമ്മയുടെയും മകനാണ്.ഭാര്യ ബിജി. മക്കൾ ദിൽജിത് , ദിൽജോ
തുടർനടപടികൾക്ക് ശേഷം ഭൗതിക ദേഹം മെഡിക്കൽ കോളേജിൽ നിന്നും ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ശേഷം വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും.സംസ്കാരം ഇന്ന് വൈകിട്ട്.
വൈകിട്ട് 4.45 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കും.