വയനാട്:കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്.സുൽത്താൻ ബത്തേരി കുപ്പാടി വെള്ളാഴിക്കുഴി പണിയ ഉന്നതിയിലെ മാധവ(38)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തരയോടെ ഉന്നതിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി എടുക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ഇടതു കാലിൻ്റെ തുടക്ക് പരുക്കേറ്റ മാധവനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.