പയമ്പ്ര: പുറ്റ്മണ്ണിൽ താഴം കെ. പി. സി. സി. നിർദേശപ്രകാരം കുരുവട്ടൂർ മണ്ഡലത്തിലെ ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റി പുറ്റ്മണ്ണിൽ വീട്ടിൽ വെച്ച് നടത്തിയ മഹാത്മാ കുടുംബ സംഗമവും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കലും കെ. പി. സി. സി.. രാഷ്ട്രീയ കാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മുൻ ഡി. സി. സി. പ്രസിഡന്റ് കെ. സി. അബു മുഖ്യാതിഥി യായി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജ്യോതി ഗംഗാധരൻ മുഖ്യ പ്രഭാഷണം നടത്തി.
വാർഡ് കോൺഗ്രസ് പ്രസിഡന്റ് പി. ശ്രീനിവാസൻ നായർ അധ്യക്ഷനായി. വാർഡ് അംഗം ശശികല പുനപ്പോത്തിൽ,മണ്ഡലം പ്രസിഡന്റ്, ടി. കെ. റിയാസ്, സെക്രട്ടറി ജയകൃഷ്ണൻ, മുൻ വാർഡ് അംഗം കെ. സി. ഭാസ്കരൻ, രാജൻ നായർ അളകനന്ദ, ഷീബസജിത്ത് അജേഷ്, കെ. പി. ചന്ദ്രൻ കെ. എം, രാജേഷ് യു. സി, സുനജ നിഷാദ്, പി. ഗംഗാധരൻ നായർ, ദിപിൻ പി. എസ്, മനോജ് കെ. സി. രാജൻ നായർ ധന്യശ്രീ, റസാഖ് പൊയിൽ താഴം, അനിൽ കുമാർ കെ, എന്നിവർ സംസാരിച്ചു.
ചടങ്ങിൽ മഹിളാ കോൺഗ്രസ് ഭാരവാഹികളെ ആദരിച്ചു. കൃഷ്ണൻ കുട്ടി. പി, അനിഷ സുധേഷ് ബിന്ദു ബാലകൃഷ്ണൻ, മനോജ് കുന്നത്താക്കിൽ, സജി, സുരേഷ് കുമാർ. പി, ശ്രീലത, ലാലി, ഷിബിന, ഷീബ, ശോഭന, നിഷാദ് എന്നിവർ നേതൃത്വം നൽകി.