കോഴിക്കോട്: വടകരയിൽ യുവതിയെ വീട്ടിൽ കയറി ഭീഷണിപെടുത്തിയതിന് സിഐക്കെതിരെ കേസ്. നാദാപുരം കൺട്രോൾ റും സിഐ സ്മിതേഷിനെതിരെയാണ് വടകര പൊലീസ് കേസെടുത്തത്.സിഐയുടെ മൊബൈൽ നമ്പർ യുവതി ബ്ലോക്ക് ചെയ്തതിലുള്ള വിരോധമാണ് വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്താൻ കാരണമെന്നാണ് പരാതി പറയുന്നത്.