വർദ്ധിച്ചുവരുന്ന ലഹരി ആക്രമങ്ങൾക്കെതിരെ അമ്പായത്തോട്ടിലെ യുവ കൂട്ടായ്മ ഇഫ്താർ സംഘടിപ്പിച്ചു.
ഇഫ്താർ സ്നേഹ സംഗമം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. അൻഷാദ് മലയിൽ അധ്യക്ഷത വഹിച്ച സംഗമത്തിൽ വാർഡ് മെമ്പർ സീന സുരേഷ് മുഖ്യാതിഥിയായി, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഹാരിസ് അമ്പായത്തോട്, സ്കൂൾ ഹെഡ്മാസ്റ്റർ കെ കെ മുനീർ, KR ബിജു, ആലി A T, ജബ്ബാർ മാളിയേക്കൽ, എ ടി മുഹമ്മദ്,മജീദ് എം കെ തുടങ്ങിയവർ സംസാരിച്ചു, രാസ ലഹരികൾക്കെതിരെ ഇത്തരത്തിൽ യുവ കൂട്ടായ്മകൾ രംഗത്തുവരണമെന്ന് പ്രേംജി ജെയിംസ് അഭിപ്രായപ്പെട്ടു. ജംസിൽ എടി സ്വാഗതവും ദിൽഷാദ് ശരീഫ് നന്ദിയും പറഞ്ഞു....