കോഴിക്കോട് :കക്കട്ട് ടൗണിൽ ഒരാൾക്ക് വെട്ടേറ്റു. മധുകുന്ന് സ്വദേശി ഗംഗാധരനാണ് വെട്ടേറ്റത്. കൈവേലി റോഡ് ജംഗ്ഷനടുത്ത് ബൈക്കിലെത്തിയ സംഘം വെട്ടിയതായാണ് പരാതി.
സാരമായി പരിക്കേറ്റ ഗംഗാധരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം ഡിവൈഎസ്പി ചന്ദ്രന്റെ നേതൃത്വത്തിൽ കനത്ത പോലീസ് സംഭവ സ്ഥലത്തുണ്ട്.