മലാപ്പറമ്പ് ഓവർപാസ് തുറന്നു: നിർമാണം പൂർത്തിയാകും വരെ ഗതാഗത നിയന്ത്രണം

March 11, 2025, 9:20 a.m.

കോഴിക്കോട്∙ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മലാപ്പറമ്പ് ജംക്‌‌ഷനിൽ നിർമിച്ച ഓവർപാസ് ഇന്നലെ വൈകിട്ട് തുറന്നു. പുതിയ പാതയിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി. സന്തോഷം പങ്കുവച്ച് ജീവനക്കാരും നാട്ടുകാരും ലഡു വിതരണം നടത്തി. ഓവർപാസ് തുറന്നെങ്കിലും ഇന്നലെ വൈകിട്ട് വീണ്ടും അടച്ചു. ഇന്നു മുതൽ വീണ്ടും പരീക്ഷണാടിസ്ഥാനത്തിൽ വാഹനം കയറ്റിവിടും.നാളെ പൂർണമായും തുറക്കാനാണ് തീരുമാനം. ദേശീയപാതയിൽ ജില്ലയിലെ ഏറ്റവും വലിയ ജംക്‌ഷനുകളിൽ ഒന്നാണ് മലാപ്പറമ്പ്.

കോഴിക്കോട്–ബംഗളൂരു ദേശീയപാതയും രാമനാട്ടുകര–വെങ്ങളം ദേശീയപാതയും ചേരുന്ന ജംക്‌ഷനാണിത്. 104 ദിവസം കൊണ്ടാണ് ഇവിടെ ഓവർപാസ് പൂർത്തിയാക്കിയത്. ഇന്നലെ വൈകിട്ട് 4ന് ട്രാഫിക് എസിപി എ.ജെ.ജോൺസൺ, എസിപി കെ.എ.സുരേഷ്ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ദേശീയപാത നിർമാണ കമ്പനി പ്രതിനിധികളുമെത്തി. സ്ഥലത്ത് പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് നാലരയോടെ തുറന്നു നൽകിയത്. 

ഗതാഗത നിയന്ത്രണം

മലാപ്പറമ്പ് ജംക്‌ഷനിലെ സർവീസ് റോഡുകളുടെ സംരക്ഷണ ഭിത്തി നിർമാണം നാളെ തുടങ്ങും. ഇതോടെ കണ്ണൂ‍ർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് നിലവിൽ ഉപയോഗിച്ചിരുന്ന ഇടതുവശത്തെ(കിഴക്കുവശം) സർവീസ് റോഡിലേക്കുള്ള പ്രവേശനം പൂർണമായും നിർത്തും. ഈ വാഹനങ്ങൾ വലതുവശത്തെ സർവീസ് റോഡ് വഴി പാലത്തിലേക്ക് കയറും.

ഈ സർവീസ് റോഡ് രണ്ടുവരിയായി മാറും.കണ്ണൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പാലത്തിൽ കയറി വയനാട് റോഡ് ഭാഗത്തേക്ക് സഞ്ചരിച്ച് മലാപ്പറമ്പ് ഫ്ലോറിക്കൻ‍ റോഡ് ജംക്‌ഷനു സമീപം എത്തും. ഇവിടെനിന്ന് യു–ടേൺ എടുത്ത് തിരികെ പാലത്തിലേക്ക് കയറുകയും രാമനാട്ടുകര ഭാഗത്തേക്ക് പോകുകയും ചെയ്യും. രാമനാട്ടുകര ഭാഗത്തേക്ക് വലതുവശത്തുള്ള സർവീസ് റോഡും പൂർണമായും അടയ്ക്കും. ഇവിടെയും പാലത്തിൽ കയറിയിറങ്ങി ഇടതുവശത്തെ സർവീസ് റോഡ് വഴിയാണ് വാഹനങ്ങൾ പോകുക.

വലിയ വാഹനങ്ങൾ വഴി തിരിച്ചുവിടും
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി വയനാട് ഭാഗത്തുനിന്നുള്ള വലിയ വാഹനങ്ങൾ പൂളക്കടവ് ജംക്‌ഷനിൽനിന്ന് ഇടത്തോട്ടു തിരിച്ചുവിടും. പുതിയ ബൈപാസിലൂടെ ഇരിങ്ങാടൻപള്ളി ജംക്‌ഷനിലെത്തുന്ന ഈ വാഹനങ്ങൾ ചേവരമ്പലം വഴി ദേശീയപാതയിലേക്ക് പോകണം.

ഫിനിഷിങ് ടച്ച് മേയ് പത്തിനകം
മലാപ്പറമ്പ് ജംക്‌ഷനിൽനിന്ന് തൊണ്ടയാട് ഭാഗത്തേക്കുള്ള റോഡിന്റെ നിർമാണം മേയ് പത്തോടെ പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. ഈ ഭാഗത്തെ മണ്ണെടുത്ത് മാറ്റണം. ചേവരമ്പലം ഭാഗത്തുനിന്ന് റോഡിനടിയിലൂടെയുള്ള പൈപ്പ് മാറ്റി സ്ഥാപിക്കണം. ഇതിനു ശേഷമേ റോഡ് നിർമാണം പൂർത്തിയാക്കാനാവൂ.

കുരുക്കുനോക്കി നിയന്ത്രണം
ഓവർപാസ് ഇന്നലെ വൈകിട്ട് തുറന്നെങ്കിലും 2 ദിവസം പരീക്ഷണ ഓട്ടം നടത്താനാണ് ട്രാഫിക് പൊലീസിന്റെയും ദേശീയപാത അതോറിറ്റി അധികൃതരുടെയും തീരുമാനം. തിരക്കും ഗതാഗതക്കുരുക്കും പരിഗണിച്ചായിരിക്കും തുടർന്നുള്ള ഗതാഗതനിയന്ത്രണം തീരുമാനിക്കുക.

നിയന്ത്രണത്തിനു പൊലീസും സിഗ്നലും
മലാപ്പറമ്പിൽ സിവിൽസ്റ്റേഷൻ റോഡ് തുടങ്ങുന്ന ഭാഗത്ത് താൽക്കാലിക റൗണ്ട് എബൗട്ട് നിർമിച്ചിട്ടുണ്ട്. ഇതിനെ ചുറ്റിയാണ് വാഹനങ്ങൾ പോകുക. ഇവിടെ താൽക്കാലിക സിഗ്നൽ സംവിധാനം ഒരുക്കാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഗതാഗതം നിയന്ത്രിക്കാൻ പൊലീസുണ്ടാകും.

പാലത്തിൽനിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് രണ്ടു വശത്തും 2 ദിവസത്തിനകം മണ്ണിട്ട് അർധവൃത്താകൃതിയിൽ വീതി കൂട്ടാനും പൊലീസ് നിർദേശം നൽകി. സർവീസ് റോഡിൽനിന്ന് വാഹനങ്ങൾക്ക് സുഗമമായി പാലത്തിലേക്ക് ‎കയറാനാണിത്.


MORE LATEST NEWSES
  • അജ്മീർ യാത്രയ്ക്കിടെ വളാഞ്ചേരി സ്വദേശി അപകടത്തിൽപെട്ട് മരണപ്പെട്ടു
  • കോളേജ് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിൽ വിദ്യാർത്ഥികൾ കഞ്ചാവുമായി പിടിയിൽ
  • കളിക്കുന്നതിനിടെ ഏഴാം നിലയിൽനിന്ന് വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം
  • മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; 23 വ‌‌ർഷത്തിനു ശേഷം മോഷണ ശ്രമത്തിനിടെ പിടിയിൽ
  • മരണ വാർത്ത
  • മേപ്പടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
  • വയനാട് പുനരധിവാസം; സമ്മതപത്രം ഒപ്പിട്ട് നൽകില്ലെന്ന് ദുരന്ത ബാധിതർ,
  • ടെറസിൽ ആസ്ബസ്റ്റോസ് മേൽക്കൂര വേണ്ട, ട്യൂഷൻ സെന്ററുകളിൽ പരിശോധന ; നടപടികൾ കടുപ്പിക്കാൻ തീരുമാനം
  • പെട്ടിക്കടയിലേക്ക് കാർ പാഞ്ഞുകയറി യുവതി മരിച്ചു.
  • ലിങ്കിൽ കയറുമ്പോൾ കിട്ടുന്ന ​ഗിഫ്റ്റ് ബോക്സ്; പുതിയ തരം തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകി കേരള പൊലീസ്
  • ഭിന്നശേഷിക്കാരൻ നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന ചായക്കട അജ്ഞാതർ അടിച്ചുതകർത്തു.
  • കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
  • ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് കത്തി നശിച്ചു.വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
  • ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബസ്സ് കണ്ടക്ടർ മരണപ്പെട്ടു.
  • കാസര്‍കോട് 15കാരിയുടേയും യുവാവിന്‍റേയും മരണം; 'പെൺകുട്ടിയുടെ മരണം കൊലപാതകമാണോ എന്നത് ആശങ്ക': ഹൈക്കോടതി
  • റെയില്‍വേ പാലത്തില്‍ കരിങ്കല്ലുകള്‍ നിരത്തിവെച്ച യുവാവ് അറസ്റ്റില്‍
  • കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു
  • നഴ്‌സ്‌മാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ച നഴ്സിങ് ട്രെയിനി പിടിയിൽ.
  • പാതിവില തട്ടിപ്പ് കേസ്; ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ
  • ഈങ്ങാപ്പുഴ ഷോപ്പിംഗ് ഫെസ്റ്റിന് തുടക്കം കുറിച്ചു.
  • ലുമിനസ് ഈവ് ഇഫ്താർ സംഗമങ്ങൾക്ക് ജില്ലയിൽ തുടക്കമായി
  • ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
  • ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.
  • വിദ്യാർത്ഥിനിയെതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
  • കഞ്ചാവ് കടത്താൻ സമ്മതിക്കാത്ത ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദനം.
  • കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട
  • ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
  • ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി
  • പ്രവാസി ക്ഷേമപെൻഷൻ കൈപ്പറ്റുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം; അവസാന തീയതി മാർച്ച് 31 വരെ
  • വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; രണ്ടാംഘട്ട തെളിവെടുപ്പ് ഇന്ന്, കൂടുതൽ തെളിവ് തേടി അന്വേഷണസംഘം
  • ഇടുക്കിയില്‍ കാണാതായ ഓട്ടോ ഡ്രൈവർ മരിച്ച നിലയില്‍
  • വ്യാജ ആധാര്‍ കാര്‍ഡും ഐഡി കാര്‍ഡും ഉണ്ടാക്കി വില്‍പ്പന; അതിഥി തൊഴിലാളി പിടിയിൽ
  • ഭാര്യ വിവാഹ മോചനത്തിന് കേസ് കൊടുത്തു; മുങ്ങിയ ഭര്‍ത്താവ് 6 വര്‍ഷത്തിന് ശേഷം പിടിയില്‍
  • ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
  • കക്കട്ടിൽ വയോധികന്​ വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
  • കക്കട്ടില്‍ ഒരാള്‍ക്ക് വെട്ടേറ്റു
  • ഷഹബാസിന്റെ കൊലപാതകം;പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരായ ഹർജി ഹൈക്കോടതി ബുധനാഴ്ച്ചത്തേക്ക് മാറ്റി.
  • ലഹരിക്കെതിരെ സന്ദേശം ഉയർത്തി ഇഫ്താർ സ്നേഹ സംഗമം
  • പിതാവിനെയും മകനെയും തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തെ പിടികൂടി.
  • ഡോക്ടർ ദമ്പതികളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു; 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
  • ഡോക്ടറില്‍ നിന്ന് രണ്ട് കോടിയിലേറെ രൂപ തട്ടിയ കേസ്; മുഖ്യപ്രതി പിടിയിൽ
  • ഒമാനിൽ കാറപകടത്തിൽ പരിക്കേറ്റ നന്മണ്ട സ്വദേശി മരണപ്പെട്ടു
  • കരുവാരകുണ്ട് എസ്റ്റേറ്റില്‍ കടുവയിറങ്ങി
  • മീറ്ററിടാതെ ഓടിയാൽ 'സൗജന്യ യാത്ര'; പിൻവാങ്ങി സര്‍‍, ഓട്ടോറിക്ഷകളിൽ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കില്ല
  • സ്റ്റുഡന്‍റായി; 2 മാസത്തിൽ നടത്തിയത് 80 ലക്ഷത്തിന്‍റെ ഇടപാട്
  • കരുവാരകുണ്ട് എസ്റ്റേറ്റില്‍ കടുവയിറങ്ങി
  • സമസ്ത: മദ്‌റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു
  • ഗൾഫ് എയര്‍ കരിപ്പൂരിലേക്കുള്ള സർവീസ് നിർത്തുന്നു
  • പതിനഞ്ച് വയസുകാരിയുടേയും ഓട്ടോ ഡ്രൈവർ പ്രദീപിന്റേയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
  • ബിരിയാണി മസാല പാക്കിംഗിൻ്റെ മറവിൽ കഞ്ചാവ് വിൽപന യുവാവ് പിടിയിൽ