എലത്തൂർ:കണ്ടംകുളങ്ങരയിൽ വൻ ലഹരി മരുന്ന് വേട്ട. 79.74ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ എലത്തൂർ പോലീസിന്റെ പിടിയിലായി.കോഴിക്കോട് സ്വദേശികളായ മിഥുൻരാജ്, നിജിൽ, രാഹുൽ എന്നിവരാണ് പിടിയിലായത്. കണ്ടം കുളങ്ങരയിലെ ഹോംസ്റ്റേയിൽ വെച്ചാണ് ഇവർ പിടിയിലായത്.