കോഴിക്കോട് : സെക്ടർ തലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്മാർട്ട് കോർ അംഗങ്ങൾക്കുള്ള ലുമിനസ് ഈവ് ഇഫ്താർ സംഗമങ്ങൾക്ക് തുടക്കമായി. ഫറോക്ക് ഡിവിഷനിലെ ഒളവണ്ണ സെക്ടറിലാണ് ലുമിനസ് ഈവ് ജില്ലാ ഉദ്‌ഘാടനം നടന്നത്. സമസ്ത ജില്ലാ മുശാവറ അംഗം ഇസ്മാഈൽ സഖാഫി ഒളവണ്ണ ഉദ്‌ഘാടനം നിർവഹിച്ചു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി സലാഹുദ്ധീൻ സഖാഫി പുള്ളന്നൂർ വിഷയാവതരണം നടത്തി. ആദിൽ പൊക്കുന്ന് അധ്യക്ഷത വഹിച്ചു. സകരിയ്യ നാഗത്തും പാടം, അജ്മൽ സഖാഫി, ജൂറൈജ് സഖാഫി സംബന്ധിച്ചു.