ടെറസിൽ ആസ്ബസ്റ്റോസ് മേൽക്കൂര വേണ്ട, ട്യൂഷൻ സെന്ററുകളിൽ പരിശോധന ; നടപടികൾ കടുപ്പിക്കാൻ തീരുമാനം

March 11, 2025, 8:37 p.m.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾ പൂട്ടാൻ ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ ചൊവ്വാഴ്ച ചേർന്ന യോഗം വാർഡ് തല ശിശുസംരക്ഷണ കമ്മിറ്റികൾ സജീവമാക്കാനും നിർദ്ദേശിച്ചു. വാർഡുതല സമിതികൾ യോഗം ചേർന്നു കുട്ടികളുടെ വൾനറബിലിറ്റി മാപ്പിങ് നടത്തണം. ഇതിനുപുറമേ സ്കൂൾ ജാഗ്രത സമിതികൾ യോഗം വിളിച്ച് കുട്ടികൾ ഉൾപ്പെടുന്ന ലഹരി, അക്രമ വിഷയങ്ങൾ ചർച്ച ചെയ്യണം. കുട്ടികൾ നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ 1098 എന്ന ചൈൽഡ് ലൈൻ നമ്പർ വഴി അധികൃതരെ അറിയിക്കാം. ഇതിനായി 1098 എന്ന ചൈൽഡ്ലൈൻ നമ്പറും ഏതൊക്കെ വിഷയങ്ങളിൽ ചൈൽഡ്ലൈനിൽ വിളിക്കാമെന്നും അറിയിച്ചുള്ള വലിയ ബോർഡ് ജില്ലയിലെ എല്ലാ സർക്കാർ, എയിഡഡ്, അൺ എയിഡഡ്, സ്വകാര്യ സ്കൂളുകളിലും അംഗീകൃത ട്യൂഷൻ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കണം.  

സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സ്വകാര്യ ഭേദമന്യേ എല്ലാ സ്കൂളുകളിലും കൗൺസിലർമാരെ നിർബന്ധമായും നിയമിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. പഞ്ചായത്ത് രാജ് ചട്ടമനുസരിച്ചു ട്യൂഷൻ കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യണം. എന്നാൽ ജില്ലയിൽ പല ട്യൂഷൻ കേന്ദ്രങ്ങളും രജിസ്ട്രേഷൻ ഇല്ലാതെ അനധികൃതമായാണ് പ്രവർത്തിക്കുന്നത്. ഇവിടെ കുട്ടികൾക്ക് ആവശ്യമായ മൂത്രപ്പുരയോ ഫാനോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടികാട്ടി. 

ടെറസിന് മുകളിൽ ആസ്ബസ്റ്റോസ് മേൽക്കൂര കെട്ടി അനുമതിയുമില്ലാതെ കുട്ടികളുടെ അവകാശങ്ങൾ ഹനിക്കുന്ന രീതിയിലാണ് പല ട്യൂഷൻ കേന്ദ്രങ്ങളുടെയും പ്രവർത്തനം. ഇത്തരം സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടണം.  അല്ലാത്തപക്ഷം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിശോധന നടത്തി അനധികൃത സ്ഥാപനങ്ങളെ കണ്ടെത്തണം. ട്യൂഷൻ കേന്ദ്രങ്ങളിൽ ഡിജെ പാർട്ടി പോലെ വലിയ ആഘോഷ പരിപാടി നടത്തുകയാണെങ്കിൽ അക്കാര്യം അതത് പൊലീസ് സ്റ്റേഷനിലോ ഗ്രാമപഞ്ചായത്തിലോ അറിയിക്കണം.  

ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് പൊതു വിദ്യാലയങ്ങളും സ്വകാര്യ വിദ്യാലയങ്ങളും ഉൾപ്പെട്ട പൊതുവായ പ്ലാറ്റ്ഫോം രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലയിലെ കുട്ടികളുടെ വൾനറബിലിറ്റി മാപ്പിങ് അംഗനവാടികൾ കേന്ദ്രീകരിച്ച് കഴിഞ്ഞവർഷം നടത്തിയിരുന്നു. ഇത് കുറേക്കൂടി വിപുലമായി നടപ്പാക്കാൻ വാർഡുതല ശിശു സംരക്ഷണ സമിതികൾ സജീവമാകണം.  വാർഡ് അംഗം ചെയർമാനായ സമിതിയിൽ അംഗനവാടി ടീച്ചർ, ആശ വർക്കർ, പോലീസ്, അധ്യാപകർ എന്നിവർ അംഗങ്ങളാണ്. ഇവർ യോഗം ചേർന്ന് പ്രദേശത്തെ അരക്ഷി തമായ ചുറ്റുപാടിൽ കഴിയുന്ന കുട്ടികളുടെ വിവരങ്ങൾ സ്വകാര്യമായി ശേഖരിച്ചു മാപ്പിങ് നടത്തണം. 

സർക്കാർ-സ്വകാര്യ ഭേദമന്യേ എല്ലാ സ്കൂളുകളിലും ജാഗ്രത സമിതി യോഗം വിളിച്ചു ലഹരി, അക്രമ വിഷയങ്ങൾ ചർച്ച ചെയ്യാനും യോഗം നിർദേശിച്ചു.  എല്ലാ സ്കൂളുകളിലും ഒരു കൗൺസിലർ നിർബന്ധമായും വേണം. കൗൺസിലറെ ഐസിഡിഎസ് പദ്ധതി വഴിയോ ജില്ലാ പഞ്ചായത്ത് വഴിയോ ഗ്രാമപഞ്ചായത്ത് വഴിയോ പിടിഎ മുഖാന്തിരമോ നിയമിക്കാം. ഐസിഡിഎസ് പദ്ധതി മുഖേന ജില്ലയിലെ സർക്കാർ സ്കൂളുകളിൽ 79 കൗൺസിലർമാരെ നിയോഗിച്ചിട്ടുണ്ട്. 1098 ചൈൽഡ് ലൈൻ ബോർഡ് പ്രദർശിപ്പിക്കാത്ത സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ പേരിൽ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടർ യോഗത്തിൽ വ്യക്തമാക്കി. 

ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസർ കെ ഷൈനി, ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ പി അബ്ദുൾനാസർ, വനിത ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ സബീന ബീഗം, ഡിഡിഇ സി മനോജ് കുമാർ, ആർസിഎച് ഓഫീസർ ഡോ. സച്ചിൻ ബാബു, ഡയറ്റ് പ്രിൻസിപ്പൽ അബ്ദുൽ നാസർ യു കെ,  എസ്എസ്കെ ജില്ലാ കോർഡിനേറ്റർ എ കെ അബ്ദുൽ ഹക്കീം, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, ഡിവൈഎസ്പി കെ സുഷീർ, സ്പോർട്സ് കൗൺസിലിനെ പ്രതിനിധീകരിച്ച് വിനീഷ് കുമാർ കെ പി, എക്സൈസ് തദ്ദേശ സ്വയംഭരണ, തൊഴിൽ വകുപ്പ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.


MORE LATEST NEWSES
  • കാർ വൈദ്യുതി തൂണിൽ ചെന്നിടിച്ച് അപകടം
  • ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ഭർത്താവ് കസ്റ്റഡിയിൽ
  • നിർത്തിയിട്ട ലോറിക്ക് പുറകിൽ മറ്റൊരു ലോറി ഇടിച്ച് ഒരാൾ മരിച്ചു.
  • വയോധികനെ വെട്ടി പരിക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ.
  • സ്വർണമിശ്രിതം തുന്നിപ്പിടിപ്പിച്ച ജീൻസ് ധരിച്ച് വിദേശത്തുനിന്നെത്തിയ യുവാവ് പിടിയിൽ
  • കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി ആരോപണം.
  • യുവതിയുടെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
  • പൊങ്കാലയ്ക്ക് പോകുന്നവർ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം;17 പേർക്ക് പരിക്കേറ്റു.
  • അപകടത്തിൽ പരിക്കേറ്റ യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി
  • കൊച്ചിയില്‍ അഞ്ച് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം; സമാന ലക്ഷണങ്ങളുമായി മൂന്ന് പേര്‍ ചികിത്സയില്‍
  • പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
  • യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത മധ്യവയസ്കൻ അറസ്റ്റിൽ
  • ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ: 'ഷൈനി വായ്പയെടുത്തത് നോബിയുടെ അച്ഛന്റെ ചികിത്സയ്ക്ക്'
  • പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ല; മുണ്ടക്കൈ ദുരന്തഭൂമിയിൽ ഇന്ന് പടവെട്ടിക്കുന്ന് നിവാസികളുടെ സമരം
  • ഗുരുവായൂരിൽ ആറുവയസ്സുകാരി കാറിൽ കുടുങ്ങി,കുട്ടിയെ കാറിലിരുത്തി ദമ്പതികളുടെ ക്ഷേത്ര ദർശനം
  • അജ്മീർ യാത്രയ്ക്കിടെ വളാഞ്ചേരി സ്വദേശി അപകടത്തിൽപെട്ട് മരണപ്പെട്ടു
  • കോളേജ് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിൽ വിദ്യാർത്ഥികൾ കഞ്ചാവുമായി പിടിയിൽ
  • കളിക്കുന്നതിനിടെ ഏഴാം നിലയിൽനിന്ന് വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം
  • മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; 23 വ‌‌ർഷത്തിനു ശേഷം മോഷണ ശ്രമത്തിനിടെ പിടിയിൽ
  • മരണ വാർത്ത
  • മേപ്പടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
  • വയനാട് പുനരധിവാസം; സമ്മതപത്രം ഒപ്പിട്ട് നൽകില്ലെന്ന് ദുരന്ത ബാധിതർ,
  • പെട്ടിക്കടയിലേക്ക് കാർ പാഞ്ഞുകയറി യുവതി മരിച്ചു.
  • ലിങ്കിൽ കയറുമ്പോൾ കിട്ടുന്ന ​ഗിഫ്റ്റ് ബോക്സ്; പുതിയ തരം തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകി കേരള പൊലീസ്
  • ഭിന്നശേഷിക്കാരൻ നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന ചായക്കട അജ്ഞാതർ അടിച്ചുതകർത്തു.
  • കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
  • ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് കത്തി നശിച്ചു.വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
  • ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബസ്സ് കണ്ടക്ടർ മരണപ്പെട്ടു.
  • കാസര്‍കോട് 15കാരിയുടേയും യുവാവിന്‍റേയും മരണം; 'പെൺകുട്ടിയുടെ മരണം കൊലപാതകമാണോ എന്നത് ആശങ്ക': ഹൈക്കോടതി
  • റെയില്‍വേ പാലത്തില്‍ കരിങ്കല്ലുകള്‍ നിരത്തിവെച്ച യുവാവ് അറസ്റ്റില്‍
  • കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു
  • നഴ്‌സ്‌മാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ച നഴ്സിങ് ട്രെയിനി പിടിയിൽ.
  • പാതിവില തട്ടിപ്പ് കേസ്; ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ
  • ഈങ്ങാപ്പുഴ ഷോപ്പിംഗ് ഫെസ്റ്റിന് തുടക്കം കുറിച്ചു.
  • ലുമിനസ് ഈവ് ഇഫ്താർ സംഗമങ്ങൾക്ക് ജില്ലയിൽ തുടക്കമായി
  • ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
  • ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.
  • വിദ്യാർത്ഥിനിയെതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
  • കഞ്ചാവ് കടത്താൻ സമ്മതിക്കാത്ത ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദനം.
  • കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട
  • ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
  • ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി
  • മലാപ്പറമ്പ് ഓവർപാസ് തുറന്നു: നിർമാണം പൂർത്തിയാകും വരെ ഗതാഗത നിയന്ത്രണം
  • പ്രവാസി ക്ഷേമപെൻഷൻ കൈപ്പറ്റുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം; അവസാന തീയതി മാർച്ച് 31 വരെ
  • വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; രണ്ടാംഘട്ട തെളിവെടുപ്പ് ഇന്ന്, കൂടുതൽ തെളിവ് തേടി അന്വേഷണസംഘം
  • ഇടുക്കിയില്‍ കാണാതായ ഓട്ടോ ഡ്രൈവർ മരിച്ച നിലയില്‍
  • വ്യാജ ആധാര്‍ കാര്‍ഡും ഐഡി കാര്‍ഡും ഉണ്ടാക്കി വില്‍പ്പന; അതിഥി തൊഴിലാളി പിടിയിൽ
  • ഭാര്യ വിവാഹ മോചനത്തിന് കേസ് കൊടുത്തു; മുങ്ങിയ ഭര്‍ത്താവ് 6 വര്‍ഷത്തിന് ശേഷം പിടിയില്‍
  • ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
  • കക്കട്ടിൽ വയോധികന്​ വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.