കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി ആരോപണം.

March 12, 2025, 11:18 a.m.

കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി ആരോപണം. പന്തിരിക്കര വാഴയിൽ വിലാസിനി (57)യാണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ.പിയിൽ ചികിത്സതേടിയ വിലാസിനിയെ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് കഴിഞ്ഞ ചൊവ്വാഴ്‌ച ഗർഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി ശസ്ത്രക്രിയക്കിടെ വിലാസിനിയുടെ കുടലിന് ചെറിയ മുറിവ് പറ്റിയതായും തുന്നിട്ടതായും ഡോക്‌ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. പിന്നീട് വാർഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഞായറാഴ്ച‌ കട്ടിയുള്ള ആഹാരം നൽകി.

ഇതിന് ശേഷം വയറുവേദന അനുഭവപ്പെട്ടതോടെ ഡോക്ട‌ർമാരെ വിവരം അറിയിച്ചെന്നും ഗ്യാസ്ട്രബിളിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മരുന്ന് നൽകിയെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഉച്ചയ്ക്ക് വേദന കഠിനമായതോടെ മറ്റൊരു മരുന്നു നൽകി. വൈകുന്നേരം രോഗിയെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു‌.

പിന്നീട് രോഗിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടി ഒന്നും നൽകിയില്ലെന്നും അണുബാധ ഉള്ളതിനാൽ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ അറിയിച്ചെന്നും ബന്ധുക്കൾ പറയുന്നു.

വൈകുന്നേരം ശസ്ത്രക്രിയ നടത്തുകയും ചെയ്തു. കുടലിൽ മുറിവുണ്ടായ സ്ഥലത്താണ് അണുബാധയെന്നും അണുബാധയുള്ള ഭാഗം മുറിച്ച് കളയണമെന്നാണ് പിന്നീട് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്.

ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അണുബാധ കരളിലേക്ക് ഉൾപ്പടെ ബാധിച്ചുവെന്ന വിവരമാണ് പിന്നീട് ആശുപത്രിയിൽനിന്ന് ലഭിച്ചത്. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് അറിയിച്ചിട്ടും ഡോക്ടർമാർ അനുവദിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു.

കുടലിന് പറ്റിയ മുറിവ് കൃത്യമായി ചികിത്സിക്കാത്തതാണ് രോഗിയുടെ ആരോഗ്യസ്ഥിതി മോശമാകാനും മരണം സംഭവിക്കാനും കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. ചികിത്സാപ്പിഴവുണ്ടായി എന്ന് കാണിച്ച് ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനും മെഡിക്കൽ കോളേജ് പോലീസിലും പരാതി നൽകിയിട്ടുണ്ട്.

അതേസമയം, ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. താക്കോൽദ്വാര ശസ്ത്രക്രിയക്കിടെ ഇത്തരം സംഭവങ്ങൾ അത്യപൂർവമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.


MORE LATEST NEWSES
  • പാലക്കാട് ട്രെയിൻ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം
  • കുളം വൃത്തിയാക്കുന്നതിനിടെ മീന്‍കൊത്തി, ‍ അണുബാധയെ തുടർന്ന് യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
  • മകന്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു
  • വയനാട്ടില്‍ നിന്ന് കശുവണ്ടി വിളവെടുപ്പിനെത്തിയ ആദിവാസി യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍
  • വയനാട്ടിൽ പോലീസ് ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു
  • വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള തീരുമാനം; ചക്കിട്ടപാറ പഞ്ചായത്തിനെതിരെ വനം വകുപ്പ്
  • ദേവകിയമ്മയ്ക്ക് സ്നേഹാദരവുമായി ജെ.സി.ഐ. താമരശ്ശേരി മൊണാർക്ക്
  • കുളം വൃത്തിയാക്കുമ്പോൾ മുഷു മത്സ്യത്തിന്റെ കുത്തേറ്റ യുവ ക്ഷീര കർഷകന്റെ കൈപ്പത്തി മുറിച്ചുമാറ്റി.
  • കാർ വൈദ്യുതി തൂണിൽ ചെന്നിടിച്ച് അപകടം
  • ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ഭർത്താവ് കസ്റ്റഡിയിൽ
  • നിർത്തിയിട്ട ലോറിക്ക് പുറകിൽ മറ്റൊരു ലോറി ഇടിച്ച് ഒരാൾ മരിച്ചു.
  • വയോധികനെ വെട്ടി പരിക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ.
  • സ്വർണമിശ്രിതം തുന്നിപ്പിടിപ്പിച്ച ജീൻസ് ധരിച്ച് വിദേശത്തുനിന്നെത്തിയ യുവാവ് പിടിയിൽ
  • യുവതിയുടെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
  • പൊങ്കാലയ്ക്ക് പോകുന്നവർ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം;17 പേർക്ക് പരിക്കേറ്റു.
  • അപകടത്തിൽ പരിക്കേറ്റ യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി
  • കൊച്ചിയില്‍ അഞ്ച് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം; സമാന ലക്ഷണങ്ങളുമായി മൂന്ന് പേര്‍ ചികിത്സയില്‍
  • പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
  • യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത മധ്യവയസ്കൻ അറസ്റ്റിൽ
  • ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ: 'ഷൈനി വായ്പയെടുത്തത് നോബിയുടെ അച്ഛന്റെ ചികിത്സയ്ക്ക്'
  • പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ല; മുണ്ടക്കൈ ദുരന്തഭൂമിയിൽ ഇന്ന് പടവെട്ടിക്കുന്ന് നിവാസികളുടെ സമരം
  • ഗുരുവായൂരിൽ ആറുവയസ്സുകാരി കാറിൽ കുടുങ്ങി,കുട്ടിയെ കാറിലിരുത്തി ദമ്പതികളുടെ ക്ഷേത്ര ദർശനം
  • അജ്മീർ യാത്രയ്ക്കിടെ വളാഞ്ചേരി സ്വദേശി അപകടത്തിൽപെട്ട് മരണപ്പെട്ടു
  • കോളേജ് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിൽ വിദ്യാർത്ഥികൾ കഞ്ചാവുമായി പിടിയിൽ
  • കളിക്കുന്നതിനിടെ ഏഴാം നിലയിൽനിന്ന് വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം
  • മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; 23 വ‌‌ർഷത്തിനു ശേഷം മോഷണ ശ്രമത്തിനിടെ പിടിയിൽ
  • മരണ വാർത്ത
  • മേപ്പടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
  • വയനാട് പുനരധിവാസം; സമ്മതപത്രം ഒപ്പിട്ട് നൽകില്ലെന്ന് ദുരന്ത ബാധിതർ,
  • ടെറസിൽ ആസ്ബസ്റ്റോസ് മേൽക്കൂര വേണ്ട, ട്യൂഷൻ സെന്ററുകളിൽ പരിശോധന ; നടപടികൾ കടുപ്പിക്കാൻ തീരുമാനം
  • പെട്ടിക്കടയിലേക്ക് കാർ പാഞ്ഞുകയറി യുവതി മരിച്ചു.
  • ലിങ്കിൽ കയറുമ്പോൾ കിട്ടുന്ന ​ഗിഫ്റ്റ് ബോക്സ്; പുതിയ തരം തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകി കേരള പൊലീസ്
  • ഭിന്നശേഷിക്കാരൻ നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന ചായക്കട അജ്ഞാതർ അടിച്ചുതകർത്തു.
  • കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
  • ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് കത്തി നശിച്ചു.വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
  • ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബസ്സ് കണ്ടക്ടർ മരണപ്പെട്ടു.
  • കാസര്‍കോട് 15കാരിയുടേയും യുവാവിന്‍റേയും മരണം; 'പെൺകുട്ടിയുടെ മരണം കൊലപാതകമാണോ എന്നത് ആശങ്ക': ഹൈക്കോടതി
  • റെയില്‍വേ പാലത്തില്‍ കരിങ്കല്ലുകള്‍ നിരത്തിവെച്ച യുവാവ് അറസ്റ്റില്‍
  • കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു
  • നഴ്‌സ്‌മാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ച നഴ്സിങ് ട്രെയിനി പിടിയിൽ.
  • പാതിവില തട്ടിപ്പ് കേസ്; ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ
  • ഈങ്ങാപ്പുഴ ഷോപ്പിംഗ് ഫെസ്റ്റിന് തുടക്കം കുറിച്ചു.
  • ലുമിനസ് ഈവ് ഇഫ്താർ സംഗമങ്ങൾക്ക് ജില്ലയിൽ തുടക്കമായി
  • ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
  • ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.
  • വിദ്യാർത്ഥിനിയെതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
  • കഞ്ചാവ് കടത്താൻ സമ്മതിക്കാത്ത ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദനം.
  • കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട
  • ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
  • ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി