നാദാപുരം:ദേശീയ പാതയിൽ ചേലക്കാട് ജുമുഅത്ത് പള്ളിക്ക് സമീപം പുലർച്ചെ കാർ വൈദ്യുതി തൂണിൽ ചെന്നിടിച്ചു. തൂണും ലൈനും പൊട്ടിയെങ്കിലും കറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടുചേലക്കാട് പയന്തോങ്ങ് ഭാഗങ്ങളിൽ വൈദ്യുതി വിതരണം ഇന്നലെ പുലർച്ചെ മുതൽ പകൽ മുഴുവൻ തടസ്സപ്പെട്ടു. അപകടത്തിൽ പെട്ട കാറിന്റെ മുൻഭാഗം മുഴുവൻ തകർന്നെങ്കിലും വൻ ദുരന്തമാണ് ഒഴിവായത്.