താമരശ്ശേരി: വനിതാ ദിന വാരാഘോഷത്തോടനുബന്ധിച്ച് നീണ്ട വർഷക്കാലമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഹെല്പറായി സേവനമനുഷ്ഠിക്കുന്ന കരിങ്ങമണ്ണ സ്വദേശി ദേവകിയമ്മയെ ജെ.സി.ഐ താമരശ്ശേരി മൊണാർക്ക് അംഗങ്ങൾ സ്നേഹസമ്മാനം നൽകി ആദരിച്ചു.താമരശ്ശേരി താലൂക്ക് ആശുപത്രി നഴ്സിംഗ് സൂപ്രണ്ടുമാരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ജെ.സി.ഐ താമരശ്ശേരി മൊണാർക്ക് പ്രസിഡൻറ് ജെ .എഫ് എം . ഷഫീർ കൊട്ടാരക്കോത്ത്, സെക്രട്ടറി നസിയ സമീർ, ട്രഷറർ ജ്യോതി ഗംഗാധരൻ, കോർഡിനേറ്റർ ജെ.സി ജെയ്സൺ മാത്യു, അംഗങ്ങളായ നിസാമുദ്ദീൻ, അൻസില, മുഹമ്മദ് റാഷിദ്, മുബീന നിസാർ ,ഷംജിത്ത് എം.ആർ, നിമ്യ മോഹൻ അനുശ്രീ, മുഹമ്മദ് ഫൈസൽ, ഫാത്തിമ ജസ്റ ,എന്നിവർ പങ്കെടുത്തു.