വയനാട്:മാനന്തവാടിയിൽ പോലീസ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു. വള്ളിയൂർക്കാവിന് സമീപം വഴിയോരകച്ചവടം നടത്തുന്ന തോട്ടുങ്കൽ ശ്രീധരൻ (65) ആണ് മരിച്ചത്. വള്ളിയൂർക്കാവിൽ വഴിയോരകച്ചവടം നടത്തുന്ന തോട്ടുങ്കൽ ശ്രീധരൻ (65), റ ശ്രീധരനെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു
അമ്പലവയൽ സ്റ്റേഷനിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
തലശ്ശേരി മാഹി സ്വദേശി പ്രവീഷ് (32), സിപിഒമാരായ കെ.പി. പ്രശാന്ത് (40), ജോളി സാമുവൽ ( 40), ബി. കൃഷ്ണൻ (30) എന്നിവരെ പരിക്കുകളോടെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ജയിലിൽ നിന്നും സുൽത്താൻ ബത്തേരി കോടതിയിലേക്ക് പ്രതിയുമായി വരികയായിരുന്ന വാഹനമാണ് ആറാട്ടുതറ വള്ളിയൂർക്കാവിനു സമീപം മറിഞ്ഞത്.