കൊച്ചി:കൊച്ചി മിന്നലേറ്റു ഗൃഹനാഥ മരിച്ചു. അങ്കമാലി വേങ്ങൂർ ഐകപ്പാട്ടു വീട്ടിൽ വിജയമ്മ വേലായുധൻ (65) ആണു മരിച്ചത്. അങ്കമാലി നഗരസഭ കൗൺസിലർ എ.വി.രഘുവിന്റെ അമ്മയാണ്. വൈകിട്ട് 4.15നാണ് അപകടം. മഴ പെയ്തപ്പോൾ തുണി എടുക്കാനായി വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ മിന്നൽ ഏൽക്കുകയായിരുന്നു.