കൽപ്പറ്റ: മുത്തങ്ങ ചെക് പോസ്റ്റിൽ എക്സൈസ് പരിശോധനക്കിടെ കഞ്ചാവ് പിടികൂടി. ഉച്ചയ്ക്ക് 1.30 ഓടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവതിയെ പിടികൂടിയിത്. കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവുമായി വരികയായിരുന്ന വയനാട് സ്വദേശിനി പ്രീതു ജി നായരാണ് പിടിയിലായത്. ഇവരുടെ കൈവശം 45 ഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്.
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ കെ ജെ സന്തോഷും പാർട്ടിയും ചേർന്നാണ് ചെക്ക് പോസ്റ്റിൽ വെച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ പരുങ്ങിയ പ്രീതുവിന്റെ കയ്യിൽ നിന്ന് 45 ഗ്രാമിന്റെ കഞ്ചാവ് പൊതി കണ്ടെത്തുകയായിരുന്നു. വയനാട് വൈത്തിരി സ്വദേശിനിയാണ് പിടിയിലായ പ്രീതു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സുനിൽ കെ, പ്രിവന്റീവ് ഓഫീസർ ദീപു എ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് എം വി, സജി പോൾ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന ടി ജി അനില പി സി, എന്നിവരും ഉണ്ടായിരുന്നു.