റിയാദ്: ഇന്ത്യയുൾപ്പെടെയുള്ള ചില വിദേശ രാജ്യങ്ങളിലെ പൗരൻമാർക്ക് സന്ദർശക വിസ നൽകുന്നതിൽ വീണ്ടും നിയന്ത്രണമേർപ്പെടുത്തി സഊദി അറേബ്യ. ഇതുവരെയുണ്ടായിരുന്ന സിംഗിൾ എൻട്രി, മൾട്ടിപ്ൾ എൻട്രി സംവിധാനം പൂർണമായും വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്ന് പിൻവലിച്ചു. പകരം അതത് രാജ്യങ്ങളിലെ കോൺസുലേറ്റുകളും എംബസികളുമാണ് മൾട്ടിപ്ൾ, സിംഗിൾ എൻട്രികൾ തീരുമാനിക്കേണ്ടതെന്നാണ് സഊദി വിദേശകാര്യമന്ത്രാലയം വിസ സൈറ്റിൽ അറിയിക്കുന്നത്. എന്നാൽ, ഇത് താത്കാലികം ആണോ എന്ന് വ്യക്തമല്ല.