യുഎഇയില്‍ ഗതാഗത നിയമങ്ങളില്‍ അടിമുടി മാറ്റം

March 15, 2025, 4:31 p.m.

ദുബായ്: യുഎഇയില്‍ പരിഷ്‌കരിച്ച ട്രാഫിക് നിയമങ്ങള്‍ ഈ മാസം 29 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ നിയമപ്രകാരം ലഹരി അടങ്ങിയ മറ്റ് വസ്തുക്കളോ ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നത് ഗുരുതര ഗതാഗത നിയമ ലംഘനമാണ്. ഡ്രൈവറെ അറസ്റ്റ് ചെയ്യുന്നതിന് പുറമെ അപകടത്തില്‍ പരിക്കോ ജീവഹാനിയോ സംഭവിച്ചാല്‍ ഡ്രൈവര്‍ തടവിലാകുകയും ചെയ്യും.

ലൈസന്‍സ് കൈവശമില്ലാതെ വാഹനം ഓടിക്കുന്നതും ശിക്ഷാര്‍ഹമാണ്. ഇത്തരക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം. വാഹനവുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും ഗുരുതര നിയമ ലംഘനമാണ്. ട്രാഫിക് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ പേരും വിലാസവും നല്‍കാതിരുന്നാലും തെറ്റായ വിവരങ്ങള്‍ നല്‍കിയാലും അറസ്റ്റിലാകും. അപകടമുണ്ടാക്കി ഒളിച്ചോടാന്‍ ശ്രമിച്ചാലും പൊലീസ് പരിശോധനയില്‍ നിന്നു കടന്നുകളയാന്‍ ശ്രമിച്ചാലും അറസ്റ്റ് ഉണ്ടാവും. അനുവാദമില്ലാത്ത ഇടങ്ങളില്‍ കൂടി റോഡ് കുറുകെ കടന്നാല്‍ കുടുങ്ങും. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗ പരിധിയുള്ള റോഡുകള്‍ മുറിച്ചു കടക്കാന്‍ പാടില്ല.

രാജ്യം അംഗീകരിക്കാത്ത ഡ്രൈവിങ് ലൈസന്‍സുമായി വാഹനം ഓടിച്ചാല്‍ ആദ്യഘട്ടത്തില്‍ 2000-10,000 ദിര്‍ഹമാണ് പിഴ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ മൂന്ന് മാസത്തില്‍ കുറയാത്ത തടവും 5000-50000 ദിര്‍ഹം പിഴയും ലഭിക്കും. ലൈസന്‍സില്‍ ഉള്‍പ്പെടാത്ത വാഹനങ്ങള്‍ ഓടിച്ചാല്‍ മൂന്ന് മാസം വരെ തടവില്‍ കഴിയണം. 20,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴ.

വാഹനാപകടത്തില്‍ മരണമുണ്ടായാല്‍ ഡ്രൈവര്‍ക്ക് 50,000 ദിര്‍ഹം പിഴയും തടവുമാണ് പിഴ.റെഡ് സിഗ്‌നല്‍ മറികടന്നുണ്ടായ അപകടത്തിലാണ് മരണമെങ്കില്‍ ഡ്രൈവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹമാണ് പിഴ. ഒരുവര്‍ഷം തടവും. ലഹരി ഉപയോഗിച്ചുള്ള അപകടത്തിലും ഇത്രയും പിഴയുണ്ട്.

കേടുപാടുള്ള വാഹനങ്ങളുമായി നിരത്തിലിറങ്ങിയാല്‍ പിടിച്ചെടുക്കാനും പുതിയ നിയമം നിര്‍ദേശിക്കുന്നു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാത്ത വാഹനങ്ങള്‍ റോഡില്‍ ഇറക്കരുത്. ബ്രേക്ക്, ലൈറ്റുകള്‍ തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പാക്കണം. അല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും.

ഇത്തരത്തില്‍ രണ്ടു തവണ പിടിക്കപ്പെട്ടാല്‍ വാഹനം പിടിച്ചെടുക്കും. വാഹനം വിട്ടുകിട്ടാന്‍ അസ്സല്‍ ലൈസന്‍സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തണം. അതേസമയം, ലൈസന്‍സ് ഇല്ലാത്തവര്‍ വാഹനം ഓടിച്ചു പിടിക്കപ്പെട്ടാല്‍, വാഹനം ഉടന്‍ തിരികെ ലഭിക്കില്ല. നിയമ നടപടികള്‍ക്ക് ശേഷം ഉടമയ്‌ക്കോ അദ്ദേഹം ഔദ്യോഗികമായി ചുമതലപ്പെടുത്തുന്ന ലൈസന്‍സുള്ള വ്യക്തിക്കോ ആണ് വാഹനം വിട്ട് നല്‍കുക.

വാഹനത്തിന്റെ സാങ്കേതിക സംവിധാനം, നിറം, എന്‍ജിന്‍, ശബ്ദം എന്നിവയില്‍ അധികൃതരുടെ അനുമതി കൂടാതെ മാറ്റം വരുത്തിയാലും വാഹനം പിടിച്ചെടുക്കും. വാഹനം ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതാണെങ്കില്‍ ഉടന്‍ പിടിച്ചെടുത്ത് തൊണ്ടിമുതലായി കോടതിക്കു കൈമാറും.


MORE LATEST NEWSES
  • ചർച്ച പരാജയം,നാളെ സ്വകാര്യ ബസ് സമരം, 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക്
  • വളയത്ത് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി
  • മസ്കറ്റ് - കോഴിക്കോട് സലാം എയർ വിമാനം നിർത്തലാക്കുമെന്ന ആശങ്കയിൽ
  • സ്വർണവിലയിൽ വീണ്ടും ഇടിവ്.
  • തദ്ദേശ തെരഞ്ഞെടുപ്പ്; കരട് വോട്ടർ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും
  • പ്ലസ് വണ്‍:, രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ബുധനാഴ്ച മുതല്‍
  • ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഇന്ന് കൊല്ലപ്പെട്ടത് 39 പേർ
  • അതിഥിയുടെ സ്നേഹം സമ്മാനം
  • തിരുവമ്പാടി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
  • സുന്നത്ത് കർമ്മത്തിനായി അനസ്തേഷ്യ നൽകുന്നതിനിടെ രണ്ട് ```മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
  • എം.ഡി.എം.എ.യുമായി സി.പി.എം ലോക്കൽ കമ്മിറ്റിയംഗം പിടിയില്‍
  • കാട്ടുപഴം കഴി‍ച്ച മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
  • പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്
  • *മലയമ്മ എ യു പി സ്കൂളിൽ പാർലമെൻറ് മോഡൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി*
  • സ്കൂളിന് സമീപം എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി
  • ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥി ആശുപത്രിയിൽ
  • ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
  • ഹൃദയാഘാതം;പേരാമ്പ്ര സ്വദേശി ദുബായിൽ മരിച്ചു
  • ഇരട്ടകൊലപാതക വെളിപ്പെടുത്തലിൽ അന്വേഷണം ശക്തമാക്കാൻ പൊലീസ് ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചു.
  • കാട്ടുപന്നിയുടെ ആക്രമണം:മൂന്നുപേർക്ക് പരിക്ക്
  • സംഘാടക മികവിന് ജംഷീന താമരശ്ശേരിക്ക് അംഗീകാരം.
  • *നസ്രത്ത് എൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തി
  • ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിലെത്തും; ഇന്നും നാളെയും ഗതാഗത നിയന്ത്രണം
  • കർണാടകയിലെ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു
  • ദേ​ശീ​യ​പാ​ത​ക​ളി​ലെ തു​ര​ങ്ക​ങ്ങ​ള്‍, പാ​ല​ങ്ങ​ള്‍, മേ​ൽ​പാ​ല​ങ്ങ​ൾ' തുടങ്ങിയവക്ക് ഈ​ടാ​ക്കി​യ ടോ​ള്‍ നി​ര​ക്ക് പകുതിയാകും
  • കളിക്കുന്നതിനിടയിൽ നാല് വയസുകാരൻ വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങി
  • മുഹമ്മദലിയുടെ അസ്വാഭാവിക വെളിപ്പെടുത്തൽ; ഒരു തുമ്പുമില്ലാതെ വ​ട്ടം ക​റ​ങ്ങി പോലീസ്
  • ട്രംപിനെതിരെ രാഷ്ട്രീയ യുദ്ധം പ്രഖ്യാപിച്ച് ഇലോണ്‍ മസ്ക്, 'അമേരിക്ക പാര്‍ട്ടി' പ്രഖ്യാപിച്ചു
  • പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
  • വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; പ്രതി പിടിയിൽ
  • പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയിൽ
  • ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു
  • പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്ക്, മകൻ അറസ്റ്റിൽ
  • ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു
  • ദുബായിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
  • ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികളിൽ പ്രഖ്യാപിച്ചു
  • കയാക്കിങ് മത്സരക്രമം തയ്യാറായി.
  • ന്യൂസിലാൻഡിൽ മാസം 2 ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത കൊല്ലം സ്വദേശിനി പിടിയിൽ
  • പോക്സോ കേസ്: നരിക്കുനി സ്വദേശി പിടിയിൽ*
  • അടുത്ത വർഷത്തെ സ്കൂൾ കലോത്സവ, കായിക മേള, ശാസ്ത്ര മേള വിവരങ്ങൾ പ്രഖ്യാപിച്ചു*
  • മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു.
  • ടെക്സസിൽ മിന്നൽ പ്രളയം; 13 മരണം
  • സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു
  • മിനിമം ബാലന്‍സിന് പിഴയില്ല; നിബന്ധന ഒഴിവാക്കി നാല് പൊതുമേഖലാ ബാങ്കുകള്‍
  • സുൽത്താന്റെ ഓർമകളിൽ ചമൽ
  • ദേശീയ പാതയിൽ ലോറി നിയത്രണം വിട്ട് അപകടം
  • ഒന്നല്ല രണ്ടു പേരെ കൊന്നു’: മുഹമ്മദലിയുടെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ കൂടി
  • വയനാട് സ്വദേശിയെ ഇസ്രായേലിൽ മരിച്ച നിലയിൽ കണ്ടെത്തി
  • രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് മികച്ച തുടക്കം, 244 റൺസിന്റെ ലീഡ്