മുക്കം.: കോഴിക്കോട് നിന്ന് കൂമ്പാറയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. മുക്കത്താണ് ബസ് അപകടത്തില്‍ പെട്ടത്. ബസില്‍ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ പതിനഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ഇവരെ മുക്കം കെഎംസിടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് അമിത വേഗത്തിലായിരുന്നു പൊയ്ക്കൊണ്ടിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല
KL15 A 1854 (ATC26)MLTബസ് ആണ് അപകടത്തിൽപെട്ടത്. ബസ് പൂർണമായും ഒരു ഭാഗത്തേക്കു മറിഞ്ഞു.. രാത്രി (2:30am) തന്നെ മുക്കത്ത് നിന്നും വന്ന ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി ഒതുക്കി നിർത്തി ഗതാഗത തടസം പൂർണമായും മാറ്റി.രക്ഷാപ്രവർത്തനത്തിന് മുക്കം പോലീസും, മുക്കം ഫയർ ഫോഴ്സും, KSRTC തിരുവമ്പാടി ഡിപ്പോ അധികൃതരും, നാട്ടുകാരും മറ്റുസന്നദ്ധപ്രവർത്തകരും നേതൃത്വം നൽകി.