മൈലെള്ളാംപാറ: സമൂഹത്തിലെ ഏറ്റവും വലിയ തിന്മയായ ലഹരി എന്ന വിപത്തിനെതിരെ സമൂഹത്തെയും നാടിനെയും ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ മൈലെള്ളാംപാറ സെൻ്റ് ജോസഫ്സ് യു.പി.സ്കൂളിലെ വിദ്യാർത്ഥികൾ 26-ാം മൈൽ, അടിവാരം ഭാഗങ്ങളിൽ തെരുവ് നാടകം അവതരിപ്പിച്ചു.
26-ാം മൈലിൽ പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിജു ഐസക് ഉദ്ഘാടനം നിർവഹിച്ച് ലഹരിവിരുദ്ധ സന്ദേശം നൽകി. അടിവാരം ടൗണിൽ പുതുപ്പാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷംസുകുനിയിൽ ഉദ്ഘാടനം നിർവ്വഹിച്ച് ലഹരിവിരുദ്ധ സന്ദേശം നൽകി.
ചടങ്ങിൽ അടിവാരം ടൗൺ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഷമീർ വളപ്പിൽ, പി.റ്റി.എ.പ്രസിഡൻ്റ് കെ.റ്റി.അഷ്റഫ് ,എം .പി .റ്റി.എ.പ്രസിഡൻറ് സുഹറാബി, ഹെഡ്മാസ്റ്റർ രാജേഷ് ചാക്കോ എന്നിവർ പ്രസംഗിച്ചു.ലിസ സാലസ്, സിസ്റ്റർ അമല ,അമ്പിളി സേവ്യർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.