ഈങ്ങാപ്പുഴ: രാസലഹരിക്ക് അടിമയായ യാസറിൻ്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് ഷിബില കുഞ്ഞിനെയും കൂട്ടി അടിവാരത്തെ വാടക വീട്ടിൽ നിന്ന് കക്കാട്ടെ സ്വന്തം വീട്ടിലേക്ക് എത്തിയതെന്ന് അയൽവാസിയായ വർഗീസ്. കുറച്ചു നാളായി ഇരുവരും അകന്നു കഴിയുന്നതിനാൽ, കുഞ്ഞിൻറെ പിറാന്നളിന് യാസറിനെ വിളിച്ചിരുന്നില്ല. ഈ ദേഷ്യത്തിൽ ഷിബിലയുടെ വസ്ത്രങ്ങൾ മുഴുവൻ യാസർ കത്തിച്ചു കളഞ്ഞെന്നും അതിൻ്റെ ദൃശ്യങ്ങൾ വാട്സാപ്പ് വഴി അയച്ചു കൊടുത്തെന്നും അയൽവാസി വർഗീസ് പറഞ്ഞു.
ഷിബിലയുടെ വിവിധ സർട്ടിഫിക്കറ്റുകൾ ഇങ്ങനെ നഷ്ടപ്പെടുമെന്ന പേടിയുള്ളതിനാൽ, കുടുംബം ആവശ്യപ്പെട്ട പ്രകാരം യാസറുമായി സംസാരിച്ചിരുന്നു. എന്നാൽ, ഒരു വിധത്തിലും അനുനയത്തിന് തയ്യാറായില്ലെന്നും വർഗീസ് പറഞ്ഞു. ഷിബിലെയെ മർദിച്ചിരുന്നതായി യാസർ
സംസാരത്തിനിടെ സമ്മതിച്ച കാര്യവും അയൽവാസിയായ വർഗീസ് പറഞ്ഞു.