കൊടുവള്ളി : ലഹരി , അരാഷ്ട്രീയ വാദം, മത നിരാസം, ഫാസിസ്റ്റ് ഭീഷണി, തുടങ്ങി സമകാലീന വെല്ലുവിളികളിൽ പ്രതിരോധം തീർക്കാൻ ആയിരത്തി അഞ്ഞൂറ് പ്രതിനിധികളെ പ്രാപ്തരാക്കാൻ കൊടുവള്ളി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ഏപ്രിൽ 30 ബുധനാഴ്ച രാവിലെ ഏഴ് മണി മുതൽ രാത്രി 11 മണി വരെ മടവൂർ പാലസിൽ യുവ സംഗമം നടത്തും. അതിജീവനത്തിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ 'മതിൽ' എന്ന പേരിലാണ് സംഗമം നടത്തുന്നത്.
അംഗങ്ങളുടെ ഓൺ ലൈൻ രജിസ്ട്രേഷൻ മാർച്ച് 25 ന് തുടങ്ങും ഏപ്രിൽ 15 ന് രജിസ്ട്രേഷൻ അവസാനിക്കും.
മതിൽ സംഗമത്തിൻ്റെ ലോഗോ പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മണ്ഡലം പ്രസിഡണ്ട് ഒ.കെ. ഇസ്മയിൽ ജനറൽ സെക്രട്ടറി എം.നസീഫ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയംഗം റഫീഖ് കൂടത്തായ് മണ്ഡലം ഭാരവാഹികളായ ട്രഷറർ കെ.കെ. സൈനുദ്ധീൻ, ഷാഫി സക്കരിയ്യ , കെ.സി ഷാജഹാൻ, അർഷദ് കിഴക്കോത്ത്,ജൗഹർ പി.വി,ഷംസീർ കാക്കാട്ടുമ്മൽ, ഗഫൂർ ചമൽ എന്നിവർ സംബന്ധിച്ചു