ബാലുശ്ശേരി;പനായിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. പനായി സ്വദേശി അശോകൻ (71) ആണ് കൊല്ലപ്പെട്ടത്. മൂത്തമകൻ സുധീഷാണ് അച്ഛനെ കുത്തി കൊലപ്പെടുത്തിയത്. സുധീഷിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് നാട്ടുകാർ
അച്ഛനും മകനും തമ്മിൽ തിങ്കളാഴ്ച രാവിലെ വഴക്കുണ്ടായിരുന്നു.
അശോകൻ്റെ ഭാര്യ ശോഭനയെ ഇളയ മകൻ സുമേഷ് 13 വർഷം മുമ്പ് വീട്ടിൽ വെട്ടിക്കൊലപ്പെടുത്തി തുങ്ങി മരിച്ചിരുന്നു. ഇതിനു ശേഷം ആശോകനും സുധീഷും മാത്രമാണ് വീട്ടിൽ താമസം. കൊലപാതകത്തിനു ശേഷം വീട് വിട്ടിറങ്ങിയ സുധീഷിനെ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.