*പുതുപ്പാടി* പുതുപ്പാടി പഞ്ചായത്ത് നടത്തുന്ന ലഹരി വിരുദ്ധ നടപടികള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടി അന്തിമരൂപം നല്‍കാന്‍ പുതുപ്പാടി പഞ്ചായത്ത് നടത്തുന്ന ലഹരി വിരുദ്ധ ജനകീയ സദസ്സ് നാളെ ഈങ്ങാപ്പുഴ പാരീഷ് ഹാളില്‍ വച്ച്നടത്തുന്നു.
വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രവര്‍ത്തനങ്ങളുമായി പഞ്ചായത്ത് ഭരണസമിതി പ്രവര്‍ത്തനം തുടരുന്നതിന്‍റെ ഭാഗമായാണ് ലഹരി വിരുദ്ധ ജനകീയ സദസ്സ്. ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഫണ്ട് വച്ച ഭരണസമിതി കഴിഞ്ഞ ദിവസം സര്‍വ്വ കക്ഷിയോഗം വിളിച്ചിരുന്നു. തുടര്‍ന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുകയും പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
പഞ്ചായത്ത് തയ്യാറാക്കിയ രൂപരേഖക്ക് പുറത്ത് പൊതുജന നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി, ഏറ്റവും ജനകീയമായി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും എല്ലാവരും പരിപാടിയോട് സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് അഭ്യര്‍ത്ഥിച്ചു