പുതുപ്പാടി:പുതുപ്പാടിയില്‍ വീണ്ടും ലഹരി അക്രമം. ഈങ്ങാപ്പുഴ കക്കാട് അങ്ങാടിയിലാണ് സംഭവം.മദ്യ ലഹരിയില്‍ ചായക്കടയിലെത്തിയ യുവാവ് ചായ ആവശ്യപ്പെട്ടിരുന്നു. ചായ ഇല്ല എന്ന് കടയുടമ പറഞ്ഞതിനെ തുടര്‍ന്ന് അക്രമം നടത്തുകയും കടയുടമയായ പുന്നത്താനത്ത് ഡെന്‍സനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു.
കക്കാട് ചുണ്ടന്‍കുഴി ഫൈസല്‍ ആണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ കടയുടമ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.