പുതുപ്പാടി:ഇന്നലെ രാത്രി ഈങ്ങാപ്പുഴക്കടുത്ത് എലോക്കരയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട നവാസ് എലോക്കരയുടെ മൃതദേഹം വന്‍ജനാവലിയെ സാക്ഷി നിര്‍ത്തി എലോക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ്ചെയ്തു.മരണം ഉള്‍കൊള്ളാനാവാതെ ഭാര്യയും മൂന്ന് മക്കളും തേങ്ങുന്ന കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി.
മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനും.എലോക്കരയില്‍ മുസ്ലിം ലീഗ് പടുത്തുയര്‍ത്താന്‍ പ്രയത്നിച്ച കര്‍മ്മ നിരതനായ പ്രവര്‍ത്തകനായിരുന്നു നവാസ്.സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാതെ പാര്‍ട്ടിയുടെ ഉയര്‍ച്ചക്ക് വേണ്ടി കര്‍മ്മരംഗത്ത് സജീവമാവുകയും മുതിര്‍ന്നവര്‍ക്കും,യുവാക്കള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനും ആയിരുന്ന നവാസിന്റെ മരണം ഉള്‍ക്കൊള്ളാന്‍ നാട്ടുകാര്‍ക്ക് ഇതുവരെ ആയിട്ടില്ല.നാട്ടിലെ ഏതു പരിപാടികളിലും സജീവമായിരുന്ന നവാസിന്റെ മരണം നാടിന് തീരാ നഷ്ടമായി.
ഉച്ചക്ക് 2 30ന് വീട്ടിലെത്തിച്ച മൃതദേഹം കാണാന്‍ വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്.നാട്ടുകാരും കൂട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും അടക്കം നൂറുക്കണക്കിനാളുകള്‍ ഖബറടക്ക ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. മാതാവ് :ഫാത്തിമ,ഭാര്യ സറീജ(വനിത ലീഗ് പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറി) മക്കള്‍:മജ്നാസ്,ഷഹാന,നിദ,