മലപ്പുറം: ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റ സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ. കൊടശ്ശേരി സ്വദേശികളായ റഫീഖ് , അസീസ്, മഹ്റൂഫ് എന്നിവരാണ് പിടിയിലായത്. എയർ ഗണിൽ നിന്ന് വെടിയേറ്റ് ചെമ്പ്രശ്ശേരി സ്വദേശി ലുക്മാന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ 10 പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച്ച ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ എയർഗൺ കൊണ്ട് ചെമ്പ്രശ്ശേരി സ്വദേശി ലുക്മാന് വെടിയേറ്റത്. സംഘര്‍ഷത്തിൽ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴുത്തിന് വെടിയേറ്റ ചെമ്പ്രശ്ശേരി സ്വദേശി ലുക്മാനടക്കം നാല് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലുക്മാന്‍റെ കഴുത്തിന് സാരമായ പരിക്കുണ്ട്. മറ്റ് മൂന്ന് പേരില്‍ രണ്ടു പേരുടെ കൈ പൊട്ടി. തലയ്ക്കും കാലിനും പരിക്കേറ്റിട്ടുമുണ്ട്.