വയനാട്:ദേശീയപാത തളിപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികൻ താമര ശ്ശേരി അണ്ടോണ സ്വദേശി സജീദിനാണ് (52) പരിക്കേറ്റത്. നാട്ടുകാരും യാത്രക്കാരും ചേർന്ന് എറെ ശ്രമിച്ചിട്ടും ഡ്രൈവിങ് സീറ്റിൽ കുടുങ്ങിയ സജീദിനെ പുറത്തെടുക്കാനായിരുന്നില്ല. പിന്നീട് കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്‌സ് സംഘം എത്തി യാണ് ഇദ്ദേഹത്തെ പുറത്തെടുത്ത് വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.