അടിവാരം :താമരശ്ശേരി ചുരം നാലാംവളവിൽ ലഹരിക്കെതിരെ ചുരം ഗ്രീൻ ബ്രിഗേഡിന്റെ നേതൃത്വത്തിൽ മനുഷ്യമതിൽ തീർത്തത്. ചുരം ഭാഗം ലഹരിയുടെ കേന്ദ്രമാക്കി മാറ്റാനുള്ള ലഹരിമാഫിയയുടെ നീക്കത്തിനെതിരെ രാഷ്ട്രീയ സാമൂഹിക ലഹരിവിമുക്ത ജനകീയ സമിതി പ്രവർത്തകരും കച്ചവടക്കാരും നാട്ടുകാരും അണിനിരന്ന പരിപാടി ശക്തമായ താക്കീതായി മാറി പരിപാടി മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജില്ലാ പ്രസിഡണ്ട് ഉസ്മാൻ ചാത്തൻചിറ ഉദ്ഘാടനം ചെയ്തു. ചുരം ഗ്രീൻ ബ്രിഗേഡ് പ്രസിഡൻ്റ് മുഹമ്മദ് എരഞ്ഞോണ അദ്ധ്യക്ഷം വഹിച്ചു.
പ്രകൃതി ചികിത്സകൻ ഹംസ വൈദ്യർ മുഖ്യാഥിതിയായി പൊതുപ്രവർത്തകരായ ശിഹാബ് അടിവാരം,അസീസ് പാണ്ടികടവ്, ജാഫർ ആലുങ്കൽ, നാസർ കണലാട്' തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് സ്വാഗതവും ഗഫൂർ ഒതയോത്ത് നന്ദിയും പറഞ്ഞു. നൗഷാദ് പി.എം. ഷമീർ എം.പി., സതീഷ് എം.പി, മുനീർ വി എച്ച്, നിസാർ വി.എച്ച്, നൗഷാദ് ബാവുട്ടി, നസ് ലുദ്ധീൻ, ബിനു, മജീദ് പി.കെ തുടങ്ങിയ ഗ്രീൻ ബ്രിഗേഡ് വളണ്ടിയേഴ്സ് സംബദ്ധിച്ചു.