മടിക്കേരി: കുടക് ജില്ലയില്‍ ഭാര്യയും മകളും ഭാര്യാമാതാപിതാക്കളും ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തി.
തിരുനെല്ലി ഉണ്ണികപ്പറമ്പ് കോളനിയിലെ ഗിരീഷ് (38) ആണ് കൊലപാതകം നടത്തിയത്.തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇയാളുടെ ഭാര്യ മാഗി (30), മകള്‍ കാവേരി (5), ഭാര്യാപിതാവ് കരിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് കുടക് ജില്ലാ പോലീസ് സൂപ്രണ്ട് കെ. രാമരാജൻ അറിയിച്ചു.കേസിലെ പ്രതി ഉണ്ണികപ്പറമ്പ് കോളനി യിലെ ഗിരീഷ് [38] നെ തലപ്പുഴ 43ൽ വെച്ച് പോലീസ് പിടികൂടി.
ഏഴ് വർഷം മുമ്ബ് വിവാഹിതരായ ഗിരീഷും മാഗിയും കൂലിപ്പണിക്കാരാണ്. ഇവർ ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് ബേഗൂരിലെ കരിയയുടെ വീട്ടിലേക്ക് താമസം മാറിയത്. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി കുടക് പോലീസ് കേരള പോലീസിൻ്റെ സഹായം തേടിയിട്ടുണ്ട്.
ജില്ലാ പോലീസും പൊന്നംപേട്ട് പോലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.തലപ്പുഴ എസ് ഐ ടി. അനീഷ്, തലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ജി. അനിൽ, തലപ്പുഴ സ്റ്റേഷൻ സിപിഒമാരായ അലി, ഷക്കീർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്