പയ്യോളി: പയ്യോളി ടൗണിൽ പേരാമ്പ്ര റോഡിലെ ഗോൾഡ് കവറിങ് സ്ഥാപന ഉടമയും പൊയിൽക്കാവ് സ്വദേശിയുമായ ചിറ്റയിൽ താഴെ ഗീതാനന്ദനെ (52) ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 7.45ഓടെ പയ്യോളി പെരുമാൾപുരത്തെ പുലിറോഡിന് സമീപമുള്ള റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ഷീജ. പിതാവ്: പരേതനായ സി. ഗോപാലൻ നായർ. മാതാവ്: കാർത്ത്യാനിയമ്മ. സഹോദരങ്ങൾ : രാജൻ (റിട്ട. അധ്യാപകൻ) , രാധാകൃഷ്ണൻ (വിശാഖപട്ടണം), രാജീവൻ (അധ്യാപകൻ, ചേമഞ്ചേരി കൊളക്കാട് യു.പി. സ്കൂൾ).
പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി