ഐബി ജീവനക്കാരിയുടെ മരണത്തിൽ സാമ്പത്തിക ചൂഷണം നടന്നുവെന്ന ആരോപണവുമായി പിതാവ്

March 29, 2025, 2:32 p.m.

തിരുവനന്തപുരം:
വിമാനത്താവളത്തിലെ ഐബി ജീവനക്കാരിയുടെ മരണത്തിൽ സാമ്പത്തിക ചൂഷണം നടന്നുവെന്ന ആരോപണവുമായി പിതാവ് മധുസൂദനൻ. മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ് ആരോപിക്കുന്നത്.

ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്‌തു നൽകി. മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ കേവലം 80 രൂപ മാത്രമെന്നും പിതാവ് മധുസൂദനൻ ആരോപിക്കുന്നത്. ഇക്കാര്യവും പേട്ട പൊലീസ് പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മേഘയുടെ അക്കൗണ്ട് വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്.

മകളുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്ത് നോക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പല സ്ഥലത്ത് വച്ചും എടിഎം കാർഡ് മുഖേനയും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്. ഉച്ച സമയത്ത് ഭക്ഷണം കഴിക്കാൻ പണമില്ലാത്തതിനാൽ വരുന്നില്ലെന്ന് സുഹൃത്തുക്കളോട് പറയേണ്ടി വരുന്ന സ്ഥിതിയിലായിരുന്നു മകളുണ്ടായിരുന്നത്.

ഫെബ്രുവരി 28ന് കിട്ടിയ ശമ്പളം അടക്കം ഇത്തരത്തിൽ ട്രാൻസ്‌ഫർ ചെയ്തിട്ടുണ്ട്. എല്ലാമാസവും ഇത്തരത്തിലുള്ള പണമിടപാട് നടന്നിട്ടുണ്ട്. ഇതിന് ശേഷം മാസചെലവിനായി മേഘയ്ക്ക് ഇയാൾ കുറച്ച് പണം നൽകുന്നതായാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിൽ നിന്നും വ്യക്തമാകുന്നത്.

മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിക്കെതിരെയാണ് മേഘയുടെ കുടുംബം ഗുരുതര ആരോപണം ഉയർത്തിയിട്ടുള്ളത്. ജോലി സംബന്ധമായ പരിശീലന കാലത്താണ് ഇയാളുമായി മേഘ പരിചയത്തിലാവുന്നത്. ഇയാളുമായി ഇഷ്ട‌ത്തിലായിരുന്നുവെന്നാണ് മകൾ വീട്ടിൽ പറഞ്ഞിരുന്നത്.മകൾക്ക് വാങ്ങി നൽകിയ കാർ എറണാകുളം ടോൾ കടന്നതായി സന്ദേശം ലഭിച്ചതിന് പിന്നാലെ കാർ മോഷണം പോയതാണെന്ന ധാരണയിൽ മകളെ വിളിച്ചപ്പോഴാണ് മലപ്പുറം സ്വദേശിക്കൊപ്പം എറണാകുളത്താണ് മേഘയുള്ളതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് ഇയാളുമായി പ്രണയത്തിലാണെന്ന് മകൾ ഭാര്യയോട് പറഞ്ഞതെന്നും മധുസൂദനൻ വിശദമാക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയെ മാർച്ച് 24-നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന പത്തനംതിട്ട സ്വദേശിയാണ് മേഘ. ജോലി കഴിഞ്ഞ് വിമാനത്താളത്തിൽ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മേഘ ഐബിയിലെ ജോലിക്കാരനായ യുവാവുമായി അടുപ്പത്തിലായിരുന്നു. യുവാവ് ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. അതിന്റെ മനോവിഷമത്തിൽ മേഘ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്.


MORE LATEST NEWSES
  • തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26,000 രൂപ പിഴ ചുമത്തി കോടതി
  • ഭക്തജനത്തിരക്ക്: ഗുരുവായൂരിൽ സ്പെഷൽ ദർശനങ്ങൾക്ക് നിയന്ത്രണം
  • എടിഎമ്മുകളിൽ നിക്ഷേപിക്കേണ്ട പണം കവർന്ന ബാങ്ക് ജീവനക്കാർ പിടിയിൽ
  • വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ.
  • ഡയറക്ട‌് മാർക്കറ്റിങ് സ്ഥാപനത്തിലെ മുൻ മാനേജർ മനാഫിനെതിരെ യുവതിയുടെ പരാതിയിൽ കേസെടുത്തു.
  • ഉംറ വിസക്കാർ മടങ്ങിയില്ലെങ്കിൽ ഒരു ലക്ഷം റിയാൽ വരെ പിഴ ഈടാക്കും
  • ഏഴ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിനികൾ പിടിയിൽ
  • വീട്ടിലെ പ്രസവം; യുവതിയുടെ മരണ കാരണം അമിത രക്തസ്രാവമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
  • പാചക വാതക സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചു
  • മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; 105 വീടുകളുടെ നിർമാണം മറ്റന്നാൾ ആരംഭിക്കും
  • രാജ്യത്ത് പെട്രോളിനും ഡീസലിനും 2 രൂപ വീതം എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർ
  • അജ്ഞാത മൃതദേഹം കണ്ടെത്തി.
  • മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരി മരിച്ചു.
  • കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.
  • മധ്യവയസ്കനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
  • നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി.
  • മീൻ കടയിൽ നിന്നും നിരോധിത ലഹരി വസ്‌തുക്കളും മാഹി മദ്യവും പിടിച്ചെടുത്തു.
  • ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിലെ പ്രതി സുകാന്തിൻ്റെ വീട്ടിൽ പോലീസ് റെയ്‌ഡ്‌ നടത്തി
  • ചക്ക തലയിൽവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
  • റെയിൽപ്പാളത്തിൽ നിന്ന വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി യുവാവ്.
  • പടക്കംപൊട്ടിച്ചതുമായി ബന്ധപ്പെട്ട് വാക്കുതർക്കത്തെ തുടർന്ന് നാല് പേർക്ക് വെട്ടേറ്റു.
  • കൂരാച്ചുണ്ട് നമ്പികുളം മലയിൽ വാറ്റ് കേന്ദ്രം കണ്ടെത്തി.
  • സൗദിയിൽ സന്ദർശക വീസയിൽ കഴിയുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ ഏപ്രിൽ 13നകം മടങ്ങണമെന്ന് പ്രചാരണം വ്യാജവാർത്തയാണെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം
  • നിലമ്പൂർ വനത്തിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി
  • കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
  • പേരാമ്പ്രയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • വീട്ടിലെ പ്രസവം: അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • മുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, സുഹൃത്ത് അറസ്റ്റിൽ
  • ചക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണ് യുവാവ് മരണപ്പെട്ടു
  • അലന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്, മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു
  • ഓൺലൈൻ ട്രേഡിങിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ
  • വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.
  • കൊക്കയിനും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ.
  • കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു.
  • മോഷ്ടിച്ച ബൈക്കുകളുമായി മൂന്നു പേർ പിടിയിൽ
  • സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് കെ. ദേവിക്ക്
  • വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതായി പൊലീസ്.
  • എട്ടാം ക്ലാസിൽ മിനിമം മാർക്ക് ഇല്ലാത്തവർക്ക് പ്രത്യേക ക്ലാസ്; കൂടുതൽ കുട്ടികൾ തോറ്റത് ഹിന്ദിയിൽ, കുറവ് ഇംഗ്ലീഷിൽ
  • ഗോവിന്ദാപുരത്ത് 16.5 ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ
  • വിദ്യാർഥി മരിച്ച നിലയിൽ
  • പുതുപ്പാടിയിൽ എം .ഡി എം എ പിടികൂടി
  • ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വ്യാജ വീഡിയോയും നഗ്നചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ
  • വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
  • വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സമസ്ത സുപ്രീം കോടതിയെ സമീപിച്ചു.
  • വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച കെ.സി.ബി.സി നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഫാ. അജി പുതിയാപറമ്പിൽ
  • അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിയ്ക്ക് മൂന്ന് ജീവപര്യന്തം കഠിന തടവും പിഴയും
  • കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മദ്രസ അധ്യാപകന് ദാരുണാന്ത്യം
  • വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു
  • എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാർശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു.
  • തീവണ്ടിയിൽ നിന്ന് തട്ടിയെടുത്ത ഒരു വയസ്സുകാരിയെ രക്ഷപ്പെടുത്തി.