വയനാട്:മാൻ കുറുകെചാടി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് കോൺഗ്രസ് നേതാവിന് പരിക്ക്
നൂൽപ്പുഴ വടക്കനാട് കൈനിക്കൽ ബെന്നിക്കാണ് കൈക്കും വാരിയെല്ലിനും സാരമായ പരുക്കേറ്റത്. പച്ചാടി താമരക്കുളത്തിന് സമീപമായിരുന്നു അപകടം. സുൽത്താൻ ബത്തേരിയിൽ നിന്ന് വടക്കനാടുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് വാഹനത്തിനുമുകളിലേക്ക് മാൻ ചാടിയത്.