പുതുപ്പാടി:ഈങ്ങാപ്പുഴ കരികുളം വാർഡ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പെരുന്നാൾ കിറ്റ് വിതരണം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി.കെ.പി. സുനീർ വാർഡിൽ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുന്നതിന്ന് വേണ്ടി മുസ്ലിം ലീഗ് മുഖ്യരഷാധികാരി മാമ്പ്ര മുഹമ്മദലി ഹാജിക്ക് നൽകി ഉദ്ഘാടനം ചെയ്തു.
വാര്‍ഡിലെ നൂറോളം കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കി.ചടങ്ങില്‍ പ്രസിഡന്റ് അബ്ദുൾ അസീസ്.പി.എ. അദ്ധ്യക്ഷത വഹിച്ചു. സാജിർപയോണ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് തൻസീർ, അബ്ദുൽ ഗഫൂർ.ടി.കെ, സൈനുദ്ധീൻ.എ.പി, റഷീദ്.പി.കെ.സി,.ഇബ്റാഹിംടി.,ഗഫൂർഒതയോത്ത് എന്നിവർ സംബന്ധിച്ചു.