പുതുപ്പാടി.
പുതുപ്പാടിയിലെ വിവിധങ്ങളായ പ്രദേശങ്ങളിൽ തുടർച്ചയായുള്ള വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുതുപ്പാടി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. പൊതുജനങ്ങൾ പരാതിപ്പെടുമ്പോൾ വാസ്തവ വിരുദ്ധമായ മറുപടിയാണ് ഉദ്യോഗസ്ഥർ നൽകുന്നത്. രാത്രിയിൽ മിക്ക ദിവസങ്ങളിലും കൂടുതൽ സമയവും വൈദ്യുതി മുടക്കം മേഖലയിൽ പതിവാണ്. വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥര്‍ ഉദാസീനത അവസാനിപ്പിക്കാൻ തയ്യാറാവണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പരിപാടി പുതുപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പി.കെ.മുഹമ്മദലി ഉൽഘാടനം ചെയ്തു.കെ.ടി ഷമീർ അദ്ധ്യക്ഷത വഹിച്ചു. പി.കെ നംഷീദ്, എസ്.ഉമ്മർ, പി.കെ അലി, സമദ് ,അസ്നിൽ എൻ.പി, നൗഷാദ് ചെറു, ചെറിയ മോൻ സിദ്ധീഖ്, ഷിഹാബ്, പി കെ ശിഹാബ്, ശിഹാബ് തങ്ങൾ എന്നിവർ സംസാരിച്ചു.