ഉണ്ണികുളം:വഴിതെറ്റുന്ന ബാല്യങ്ങൾക്ക് വേണ്ടി , ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വള്ളിയോത്ത് എ എം എൽ പി സ്കൂൾ , വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളെയും ഉൾപ്പെടുത്തി നിർമ്മിച്ച ,ചെരിപ്പ് , സിനിമയുടെ പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ ടി ബിനോയ് ഉദ്ഘാടനം ചെയ്തു , ചടങ്ങിൽ വാർഡ് മെമ്പർ ഓ എം ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു, പ്രധാന അധ്യാപകൻ ടി കെ റഫീഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു, പിടിഎ പ്രസിഡണ്ട് മുജീബ് പിസി ഷൗക്കത്ത് മാഷ് വാർഡ് മെമ്പർ ഷെബിന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു ചടങ്ങിൽ സിനിമ എഴുതി സംവിധാനം ചെയ്ത അഷ്റഫി പി, ഏകരൂൽ ചായഗ്രഹൻ ഹസീബ് പൂനൂർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അലൻ ബഷീർ എന്നിവരെ ആദരിച്ചു ,
ചെറിയ പെരുന്നാൾ സുദിനത്തിൽ ചെരിപ്പ് സിനിമ, എ എം എൽ പി സ്കൂൾ വള്ളിയോത്ത് യൂട്യൂബ് ചാനൽ റിലീസ് ചെയ്യുന്നു