താമരശ്ശേരി:പെരുന്നാൾ ആഘോഷത്തെ തുടർന്ന് താമരശ്ശേരി ചുരത്തിൽ
രാത്രി 9 മണി മുതൽ ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും.
വ്യൂ പോയിൻ്റുകളിൽ പാർക്കിംഗ് പൂർണമായും നിരോധിക്കും, മറ്റിടങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തും. ചുരത്തിൽ അനാവശ്യമായി കൂട്ടം കൂടാൻ അനുവധിക്കില്ല.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തും.
ഈദ് ആഘോഷത്തെ തുടർന്ന് ആളുകൾ വാഹനങ്ങളിൽ ചുരത്തിൽ കൂട്ടമായി എത്തിയാൽ ഉണ്ടാവുന്ന
ഗതാഗത കുരുക്ക് മുൻനിർത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു..