*പുതുപ്പാടി: ഇസ്ലാം മതത്തിനും,പ്രവാചകനുമെതിരെ അശ്‌ളീലവും, മതവിദ്വേഷം പരത്തുന്നതുമായ വാട്ട്സപ് സന്ദേശം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. പുതുപ്പാടി കൈതപ്പൊയിൽ ആനോറമ്മൽ ചന്ദ്രഗിരി അജയൻ (44) നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.BNS 196 (1) വകുപ്പ് ചുമത്തിയാണ് അറസ്റ്റു ചെയ്‌തത്. ഇന്നലെ രാത്രി താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രാദേശിക വാട്ട്സ്ആആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രചരിപ്പിച്ചത്.മൂന്ന് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തത്