വയനാട്: ചുണ്ടേൽ ആനപ്പാറയിൽ തൊഴിലാളികൾക്കു സമീപം കടുവയെത്തി. എസ്റ്റേറ്റ് ബംഗ്ലാവിനോട് ചേർന്നുള്ള സ്ഥലത്താണ് ഉച്ചയ്ക്ക് കടുവയെത്തിയത്. വെള്ളം കുടിക്കാൻ ബംഗ്ലാവിലേക്ക് ചെന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കടുവയെ കണ്ടു. ഉടനെ കടുവ ഓടിമാറി. കഴിഞ്ഞദിവസം കടുവ പശുവിനെ ആക്രമിച്ച പ്രദേശത്തിന് ചേർന്നാണ് വീണ്ടും കടുവയെ കണ്ടത്. നേരത്തെ നാലുകടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ച മേഖലയാണിത്. പ്രദേശത്ത് വനംവകുപ്പ് പരിശോധന നടത്തുന്നു.