താമരശ്ശേരി:ഒരു നാടിനായാകെ മലിനമാക്കി നൂറുക്കണക്കിന് മനുഷ്യരുടെ ശുദ്ധജലവും ശുദ്ധവായുവും ശ്വസിക്കാനും,ഉപയോഗിക്കാനുമുള്ള അവകാശത്തെ ഇല്ലായ്മ ചെയ്ത് പൊതുജന പ്രതിഷേധങ്ങളേയും,ഭരണകൂടത്തേയും വെല്ലുവിളിക്കുന്ന ഫ്രഷ് കട്ട് കോഴിമാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പെരുന്നാള്‍ സുദിനത്തിലും പ്രതിഷേധമിരമ്പി.സ്ത്രീകളും കുട്ടികളുമടക്കം നുറുക്കണക്കിന് പ്രദേശ വാസികള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം താമരശ്ശേരി ടൗണിനെ പ്രകമ്പനം കൊള്ളിച്ചു.ഭാവി തലമുറക്കായി ജീവന്‍ കൊടുത്തും ഈ വിപത്തിനെ തടയുമെന്ന് നേതാക്കള്‍ പറഞ്ഞു.
താമരശ്ശെരി,കോടഞ്ചേരി,ഓമശ്ശേരി പഞ്ചായത്തുകളിലെ നൂറുക്കണക്കിന് കുടുംബങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന മാലിന്യസംസ്കരണ പ്ലാന്റിനെതിരെ പന്തല്കെട്ടി സമരം തുടങ്ങിയിട്ട് 73 ദിവസം പിന്നിട്ടു.കട്ടിപ്പാറ പഞ്ചായത്ത് ലെെസന്‍സ് പുതുക്കി നല്‍കിയിട്ടില്ല എങ്കിലും പൊലൂഷന്‍ കണ്‍ട്രോള്‍ബോഡിന്റെ ലെെസന്‍സ് ഉണ്ട് എന്ന കാരണം പറഞ്ഞാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.സ്ഥാപനം അടച്ചു പൂട്ടുന്നത് വരെ സമര രംഗത്ത് നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.നഗരം ചുറ്റി താമരശ്ശേരി പഴയ ബസ്റ്റാന്റില്‍ സമാപിച്ച പ്രതിഷേധ റാലി നാസര്‍ഫെെസി കൂടത്തായി ഉദ്ഘാടനം ചെയ്തു.സമരസമിതി ചെയർമാൻ ബാബു കു ടിക്കൽ അധ്യക്ഷനായി. പു ഷ്പൻ നന്ദൻസ്, ഷിജ കൂടത്തായി, ഷംസീന, പി.എ. അനിൽകുമാർ, അജ്‌മൽചുടലമുക്ക്, തമ്പി പറകണ്ടത്തിൽ, മുജീബ് കുന്നത്തുകണ്ടി എന്നിവർ സംസാരിച്ചു